Web Desk

കോഴിക്കോട്

June 27, 2020, 12:47 pm

ജ്വല്ലറിയില്‍ തീപിടുത്തം; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

Janayugom Online

കോഴിക്കോട് കോട്ടൂളിയില്‍ ജ്വല്ലറിയില്‍ തീപിടിത്തം. അപ്പോളോ ജ്വല്ലറിയുടെ ഷോറൂമിലാണ് തീപിടുത്തം ഉണ്ടായത്. ജീവനക്കാരടക്കം പന്ത്രണ്ട് പേരാണ് സംഭവ സമയത്ത് ഉണ്ടായിരുന്നത്.

നാല് പേരെ സുരക്ഷിതമായി പുറത്തെത്തിക്കാൻ കഴിഞ്ഞുവെന്നും ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നുമാണ് അഗ്നിശമനാ സേനാംഗങ്ങള്‍ നല്‍കുന്ന വിവരം.

എന്നാല്‍ കൂടുതല്‍ ആളുകള്‍ അകത്ത് കുടുങ്ങിക്കിടക്കുന്നതായി ആശങ്ക നിലനില്‍ക്കുന്നുണ്ട്. നാലോളം അഗ്നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നത്. തീ പടരുന്ന സാഹചര്യമില്ലെന്നും  നിയന്ത്രണ വിധേയമാണെന്നാണ് ലഭ്യമാകുന്ന വിവരം.

you may also like this video;