ഫിഫ ക്ലബ്ബ് ലോകകപ്പിനുള്ള ഇന്റര്‍ മിയാമി ടീമിനെ പ്രഖ്യാപിച്ചു. അര്‍ജന്റീനന്‍ ഇതിഹാസം ലയണല്‍ മെസി നയിക്കുന്ന ടീമില്‍ ലൂയിസ് സുവാരസ്, സെര്‍ജിയോ ബുസ്‌കെറ്റ്സ് തുടങ്ങിയ സൂപ്പര്‍ താരങ്ങളും ടീമിലുണ്ട്. ആറ് വന്‍ കരയില്‍ നിന്നും 32 ടീമുകള്‍ മത്സരിക്കുന്ന ക്ലബ്ബ് ലോകകപ്പ് ഈ മാസം 15ന് ആരംഭിക്കും. ഇന്റര്‍ മിയാമിയും അല്‍ അഹ്‌ലി എഫ്‌സിയും തമ്മിലാണ് ഉദ്ഘാടന മത്സരം.
ഇംഗ്ലീഷ് പ്രീമിയര്‍ ക്ലബ്ബ് മാഞ്ചസ്റ്റര്‍ സിറ്റിയും സൗദി അറേബ്യന്‍ ക്ലബ്ബ് അല്‍ ഹിലാലും ടീമിനെ പ്രഖ്യാപിച്ചു. 27 അംഗ ടീമിനെയാണ് കോച്ച് പെപ് ഗാര്‍ഡിയോള പ്രഖ്യാപിച്ചത്. പുതുതായി കരാറൊപ്പിട്ട നാല് താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ ജാക്ക് ഗ്രീലിഷ് പുറത്തായി. 18ന് ഫിലാഡല്‍ഫിയയില്‍ വൈഡാഡ് കാസബ്ലാങ്കയ്ക്കെതിരെയാണ് സിറ്റിയുടെ ആദ്യ മത്സരം.
ഇന്റര്‍ മിയാമി ടീം
ഗോള്‍കീപ്പര്‍മാര്‍: ഡ്രേക്ക് കാലെന്‍ഡര്‍, റോക്കോ റിയോസ് നോവോ, ഓസ്‌കാര്‍ ഉസ്താരി, വില്യം യാര്‍ബ്രോ.
ഡിഫന്‍ഡര്‍മാര്‍: ജോര്‍ഡി ആല്‍ബ, നോഹ അലന്‍, ടോമസ് അവിലസ്, ഇസ്രായേല്‍ ബോട്ട് റൈറ്റ്, മാക്‌സിമിലിയാനോ ഫാല്‍ക്കണ്‍, ഇയാന്‍ ഫ്രേ, ഗോണ്‍സാലോ ലുജാന്‍, ടൈലര്‍ ഹാള്‍, ഡേവിഡ് മാര്‍ട്ടിനെസ്, റയാന്‍ സെയിലര്‍, മാര്‍സെലോ വെയ്ഗാന്‍ഡ്.
മിഡ്ഫീല്‍ഡര്‍മാര്‍: യാനിക് ബ്രൈറ്റ്, സെര്‍ജിയോ ബുസ്‌കെറ്റ്സ്, ബെഞ്ചമിന്‍ ക്രെമാഷി, സാന്റിയാഗോ മൊറേല്‍സ്, ഫെഡറിക്കോ റെഡോണ്ടോ, ബാള്‍ട്ടസര്‍ റോഡ്രിഗസ്, ഡേവിഡ് റൂയിസ്, ടെലാസ്‌കോ സെഗോവിയ.
ഫോര്‍വേഡുകള്‍: ലിയോ അഫോണ്‍സോ, ടാഡിയോ അല്ലെന്‍ഡെ, ലയണല്‍ മെസി, അലന്‍ ഒബാണ്ടോ, ഫാഫ പിക്കോള്‍ട്ട്, ലൂയിസ് സുവാരസ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.