Friday
22 Feb 2019

ഗുഹയില്‍ അകപ്പെട്ട കുട്ടികളാണ് ഇൗ ലോകകപ്പ് ഫൈനലിലെ അതിഥികള്‍: ഫിഫ

By: Web Desk | Friday 6 July 2018 8:40 PM IST

മോസ്‌കോ:

തായ്‌ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ ഫുട്‌ബോള്‍ താരങ്ങളായ കുട്ടികളെയും പരിശീലകനെയും ലോകകപ്പ് ഫൈനല്‍ കാണാന്‍ ക്ഷണിച്ച്‌ ഫിഫ. തായ്‌ലന്‍ഡ് ഫുട്‌ബോള്‍ അസോസിയേഷന്‍ അദ്ധ്യക്ഷന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ അയച്ച കത്തിലാണ് ഇക്കാര്യം അറിയിച്ചത്. കൂടാതെ, രക്ഷാപ്രവര്‍ത്തനത്തിന് എല്ലാ പിന്തുണയും ഫിഫ അറിയിച്ചിട്ടുണ്ട്.

ഗുഹയ്ക്കുള്ളിലെ കുടുങ്ങിയ വഴികളില്‍ വലിയ തോതില്‍ വെള്ളവും ചളിയും കയറിയതിനാല്‍ രക്ഷാപ്രവര്‍ത്തനം എളുപ്പമാകില്ലെന്ന് അധികൃതര്‍ പറഞ്ഞു. ഇനിയും നാലു മാസം കനത്ത മഴയ്ക്കും സാധ്യതയുണ്ട്. കനത്ത മഴ ഉണ്ടായാല്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. ചിയാങ് റായ് മേഖലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വരണ്ട് കാലാവസ്ഥ അനുഭവപ്പെട്ടിരുന്നു. സുരക്ഷിതമായി കുട്ടികളെ പുറത്തെത്തിക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. ഈയവസരത്തില്‍ കുട്ടികളെ നീന്തല്‍ പരിശീലിപ്പിച്ചാല്‍ രക്ഷാപ്രവര്‍ത്തനം എളുപ്പത്തിലാകുമെന്നാണ് അധികൃതര്‍ പറയുന്നത്.

Related News