ഫിഫ റാങ്കിങ്ങില്‍ ഇന്ത്യക്ക് നേരിയ സ്ഥാനക്കയറ്റം. പുതിയ റാങ്കിങ്ങില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തിയ ഇന്ത്യ 126-ാം റാങ്കിലെത്തി. ഈ വര്‍ഷം ഒരു വിജയം പോലും ഇന്ത്യക്കില്ലായിരുന്നു. എന്നാല്‍ അടുത്ത വര്‍ഷം എഎഫ്‌സി ഏഷ്യന്‍ കപ്പ് യോഗ്യതാ പോരാട്ടങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ ഇന്ത്യക്ക് റാങ്കിങ്ങില്‍ കുതിപ്പ് നടത്താനാകും. മാര്‍ച്ചില്‍ ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
എന്നാല്‍ റാങ്കിങ്ങിലെ ആദ്യ പത്തില്‍ മാറ്റങ്ങളൊന്നുമുണ്ടായിട്ടില്ല. ലോക ചാമ്പ്യന്മാരായ അര്‍ജന്റീന തന്നെയാണ് തലപ്പത്ത്. ഫ്രാന്‍സ്, സ്പെയിന്‍, ഇംഗ്ലണ്ട്, ബ്രസീല്‍, പോര്‍ച്ചുഗല്‍, നെതര്‍ലന്‍ഡ്സ്, ബെല്‍ജിയം, ഇറ്റലി, ജര്‍മ്മനി എന്നീ ടീമുകളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. റാങ്കിങ്ങില്‍ അങ്കോളയാണ് നേട്ടമുണ്ടാക്കിയ ടീം. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച അങ്കോള 32 സ്ഥാനങ്ങള്‍ കയറി 85-ാം സ്ഥാനത്തെത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.