January 27, 2023 Friday

Related news

January 20, 2023
January 6, 2023
January 4, 2023
January 3, 2023
December 30, 2022
December 22, 2022
December 20, 2022
December 19, 2022
December 19, 2022
December 16, 2022

മെസ്സിയോ റൊണാള്‍ഡോയോ അല്ല; ഫിഫയുടെ മികച്ച പുരുഷ താരം ലെവൻഡോവ്സ്കി

Janayugom Webdesk
സൂറിച്ച്
December 18, 2020 2:45 pm

2020‑ലെ ഫിഫയുടെ ഏറ്റവും മികച്ച പുരുഷ ഫുട്ബോള്‍ താരമായി ജര്‍മന്‍ ഫുടബോള്‍ ക്ലബ് ബയേണ്‍ മ്യൂണിക്കിന്റെ പോളിഷ് സട്രെെക്കര്‍ റൊബര്‍ട്ടോ ലെവന്‍ഡോവിസ്‌കി. സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാല്‍ഡോ,ലയണല്‍ മെസ്സി എന്നിവരെ പിന്തളിയാണ് ഫിഫ ദി ബെസ്റ്റ് പുരസ്‌കാരം ലെവന്‍ഡോവിസ്‌കി സ്വന്തമാക്കിയത്. കോവിഡ് വ്യാപനത്തെ തുര്‍ന്ന് വിര്‍ച്വലായാണ് ചടങ്ങ് നടന്നത്.

ബയേണിനെ ചാമ്പ്യന്‍സ് ലീഗിലും ജര്‍മന്‍ ബുണ്ടസ് ലിഗയിലും ചാമ്പ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ജര്‍മന്‍കപ്പ്, യുവേഫ സൂപ്പര്‍ കപ്പ്, ജര്‍മന്‍ സൂപ്പര്‍ കപ്പ് എന്നിവയിലും വിജയികളാക്കി. ഇക്കാലയളില്‍ 60 ഗോളുകളാണ് താരം നേടിയത്. ഈ നേട്ടങ്ങളാണ് താരത്തിന് പുര‌സ്കാരം നേടാന്‍ സഹായിച്ചത്. ഫിഫ അംഗരാജ്യങ്ങളിലെ ദേശീയ ടീമുകളുടെ പരിശീലകർ, ക്യാപ്റ്റൻമാർ, തിരഞ്ഞെടുക്കപ്പെട്ട മാധ്യമപ്രവർത്തകർ എന്നിവരുടെ വോട്ടും ആരാധകവോട്ടും അടിസ്ഥാനമാക്കിയാണു പുരസ്കാര ജേതാക്കളെ നിർണയിച്ചത്.

കഴിഞ്ഞ 13 വര്‍ഷത്തിനിടെ മെസ്സിയും റൊമാള്‍ഡോയുമല്ലാതെ ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരം നേടുന്ന രണ്ടാമത്തെ കാരണാണ് ലെവന്‍ഡോവ്‌സ്‌കി. 2018‑ല്‍ പുരസ്‌കാരം നേടിയ ക്രൊയേഷ്യയുടെ ലൂക്ക മോഡ്രിച്ചാണ് മറ്റൊരു താരം. മികച്ച വനിത താരമായി ഇംഗ്ലണ്ട് പ്രതിരോധനിര താരമായ ലൂസി ബ്രൗണ്‍സ് തിരഞ്ഞെടുക്കപ്പെട്ടു. ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചെസ്റ്റര്‍ സിറ്റിയുടെ താരമാണ് ലൂസി. നേരത്തെ ലിയോണിനായാണ് കളിച്ചത്. പുരസ്‌കാരം നേടുന്ന ആദ്യ വനിത പ്രതിരോധനിരതാരമാണ്. 2019–20 സീസണില്‍ ലിയോണിനൊപ്പം വനിത ചാമ്പ്യന്‍സ് ലീഗ് നേടി.

 • മറ്റു പുരസ്കാരങ്ങൾ
  ∙ മികച്ച ഗോളി (വനിത): സാറ ബുഹാദി (ഒളിംപിക് ലിയോണെ – ഫ്രാൻസ്)
  ∙ മികച്ച ഗോളി (പുരുഷൻ): മാനുവൽ ന്യൂയർ (ബയൺ മ്യൂണിക് – ജർമനി)
  ∙ മികച്ച ഗോൾ: സൺ ഹ്യൂങ് മിൻ (ടോട്ടനം – ദക്ഷിണ കൊറിയ)
  ∙ മികച്ച വനിതാ ടീം കോച്ച്: സറീന വീഗ്‌മാൻ (ഹോളണ്ട് ദേശീയ ടീം)
  ∙ മികച്ച പുരുഷ ടീം കോച്ച്: യൂർഗൻ ക്ലോപ്പ് (ലിവർപൂൾ)
  ∙ ഫാൻ പുരസ്കാരം: മാരിവാൾഡോ ഫ്രാൻസിസ്കോ ഡാ സിൽവ

ഫിഫ ലോക ഇലവൻ: മെസ്സി, റൊണാൾഡോ, ലെവൻഡോവ്സ്കി, ജോഷ്വ കിമ്മിച്ച്, കെവിൻ ഡിബ്രുയ്നെ, തിയാഗോ അൽകാൻട്ര, ട്രെന്റ് അലക്സാണ്ടർ അർനോ‍ൾഡ്, വിർജിൽ വാൻദെയ്ക്, സെർജിയോ റാമോസ്, അൽഫോൻസോ ഡേവിസ്, അലിസൻ ബെക്കർ.

Englih sum­ma­ry: FIFA The Best Award to Lewandowski
You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.