ലോകകപ്പിലെ ആദ്യ ചുവപ്പ് കാര്‍ഡ് വാങ്ങി കാര്‍ലോസ് പടിയിറങ്ങി

Web Desk

സരന്‍സ്

Posted on June 19, 2018, 6:18 pm

ഫിഫ ലോകകപ്പിലെ ആദ്യ ചുവപ്പ് കാര്‍ഡ് കൊളംബിയക്ക്. 14 മത്സരങ്ങള്‍ക്ക് ശേഷമാണ് ലോകകപ്പില്‍ ആദ്യ ചുവപ്പ് കാര്‍ഡ് പിറക്കുന്നത്. കൊളംബിയന്‍ താരം സെന്‍റര്‍ ബാക്ക് കാര്‍ലോസ് സാഞ്ചോസാണ് ചുവപ്പ് കാര്‍ഡ് വാങ്ങി പടിയിറങ്ങിയത്.

ജപ്പാന്‍റെ ഗോള്‍ശ്രമം കൈകൊണ്ട് തടഞ്ഞതാണ് സാഞ്ചോസിന്‍റെ റെഡ് കാര്‍ഡിലേക്ക് നയിച്ചത്. ചുവപ്പ് കാര്‍ഡിനൊപ്പം പെനാലിറ്റിയും ഇതിന് പിഴയായി കിട്ടി.

ആ പെനാലിറ്റിയിലൂടെ കഗാവ ജപ്പാന് ആദ്യ ഗോള്‍ നേടികൊടുത്തു. സാഞ്ചേസിന്റെ ചുവപ്പ് കാര്‍ഡ് കളി 2 മിനുട്ട് 56 സെക്കന്‍ഡിനു ശേഷമാണ് ഗോള്‍ പിറന്നത്. ലോകകപ്പിലെ ഏറ്റവും വേഗത കൂടിയ രണ്ടാമത്തെ റെഡ് കാര്‍ഡാണിത്. 1986 ലോകകപ്പില്‍ ഉറുഗ്വേയുടെ ആല്‍ബര്‍ട്ടോ ബാറ്റിസ്റ്റ 56ാം സെക്കന്‍ഡില്‍ നേടിയ ചുവപ്പ് കാര്‍ഡാണ് ലോകകപ്പ് ഫുട്ബോളിലെ ഏറ്റവും വേഗതയേറിയ ചുവപ്പ് കാര്‍ഡ്.