ലോകകപ്പില്‍ ആദ്യ ഏഷ്യന്‍ ജയം

Web Desk
Posted on June 19, 2018, 7:54 pm

ലോകകപ്പില്‍ കൊളംബിയയെ അട്ടിമറിച്ച് ജപ്പാന് വിജയത്തുടക്കം.
ജപ്പാന്‍ കൊളംബിയയെ തോല്‍പ്പിച്ചത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്. ലോകകപ്പില്‍ ലാറ്റിനമേരിക്കന്‍ ടീമിനെതിരെ ഏഷ്യയുടെ ആദ്യ ജയമാണിത്.

കളിയുടെ തുടക്കത്തില്‍ പെനാലിറ്റിയിലൂടെ ഗോള്‍ നേടിയ ഷിന്‍ജി കവാഗെ ജപ്പാനെ മുന്നിലെത്തിച്ചെങ്കിലും 39ാം മിനിറ്റില്‍ ജുവാന്‍ ഫെര്‍ണാണ്ടൊ ക്വിന്റെറോ കൊളംബിയക്കു വേണ്ടി ഗോള്‍ നേടുകയായിരുന്നു. എന്നാല്‍, രണ്ടാം പകുതിയില്‍ 72ാം മിനിറ്റില്‍ യുവ ഒസാക്കയാണ് ജപ്പാന്റെ വിജയഗോള്‍ നേടി. ലോക റാങ്കിങില്‍ 61ാം സ്ഥാനക്കാരായ ജപ്പാന്‍ ചരിത്രത്തില്‍ ആദ്യമായാണ് കൊളംബിയയെ തോല്‍പ്പിക്കുന്നത്.

ബോക്‌സില്‍ നിന്ന് പന്ത് കെെ കൊണ്ട് തടഞ്ഞതിനാണ് പെനാല്‍റ്റി വിധിച്ചത്. പെനാല്‍റ്റിയോടൊപ്പം ഈ ലോകകപ്പിലെ ആദ്യ ചുവപ്പ് കാര്‍ഡ് പിറക്കുന്നതിനും ജപ്പാന്‍— കൊളംബിയ മത്സരം സാക്ഷിയായി. പന്ത് കൈകൊണ്ട് തടഞ്ഞതിന് കൊളംബിയന്‍ താരം കാര്‍ലോസ് സാ‌ഞ്ചസ് ചുവപ്പ് കാര്‍ഡ് കണ്ട് ലോകകപ്പിന്‍റെ പടിയിറങ്ങി.

കഴിഞ്ഞ ലോകകപ്പില്‍ പരിശീലിപ്പിച്ച ഹൊസെ പെക്കെര്‍മാന്‍ തന്നെയാണ് ഇക്കുറിയും കൊളംബിയയെ പരിശീലിപ്പിക്കുന്നത്. 2006ല്‍ അര്‍ജന്റീനയുടെ കോച്ചായിരുന്നു ഇദ്ദേഹം. കഴിഞ്ഞ തവണ ഹീറോ റോഡ്രിഗസ്, ഫല്‍ക്കാവു, ക്വാഡ്രാഡോ, അഗ്വിലാര്‍, ബാക്ക, ഒസ്‌പിന തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍.

ഫിഫ റാങ്കിംഗില്‍ 61ാം സ്ഥാനത്തുള്ള ജപ്പാന്‍ വെറ്ററന്‍ താരങ്ങളായ കൊയ്‌സുക്കെ ഹോണ്ട, ഷിന്‍ജി കഗാവ തുടങ്ങിയവരുടെ കരുത്തിലാണ് ഇറങ്ങുന്നത്. 2002, 2010 ലോകകപ്പുകളില്‍ പ്രീക്വാര്‍ട്ടറിലെത്തിയിരുന്ന ജപ്പാന്‍ കഴിഞ്ഞ ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ത്തന്നെ പുറത്തായി. 1977 ല്‍ ജപ്പാനുവേണ്ടി ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങളില്‍ കളിച്ചിരുന്ന അകിര നിഷിനോയാണ് അവരുടെ പരിശീലകന്‍.