വിജയഗോള്‍ നേടി റഷ്യ

Web Desk
Posted on July 01, 2018, 10:22 pm
  • രണ്ട് സേവുകളുമായി റഷ്യന്‍ നായകന്‍ അകിന്‍ഫീവ് തിളങ്ങി
  • സെല്‍ഫ് ഗോളിലും റഷ്യയില്‍ റെക്കോര്‍ഡ്‌

ആവേശകരമായ മത്സരത്തിനൊടുവില്‍ വിജയം റഷ്യക്കൊപ്പം. മുഴുവന്‍ സമയവും എക്‌സ്ട്രാ ടൈമും കടന്ന് പെനല്‍റ്റി ഷൂട്ടൗട്ടിലേക്കു നീണ്ട മല്‍സരത്തിലാണ് റഷ്യയുടെ ആവേശജയം. സ്‌പെയിനിനായി കിക്കെടുത്ത കോക്കെയും ഇയാഗോ ആസ്പാസും കിക്ക് പാഴാക്കിയതാണ് സ്‌പെയിനിന്റെ തോല്‍വിയിലേക്ക് നയിച്ചത്.

90 മിനിറ്റ് അവസാനിച്ചപ്പോഴും ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പാലിക്കുകയായിയുന്നു. തുടര്‍ന്ന്, മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങുകയായിരുന്നു. ഈ ലോകകപ്പില്‍ എക്‌സ്ട്രാ ടൈമിലേക്കു കടക്കുന്ന ആദ്യ മല്‍സരമാണിത്. സ്പെയിനിനു വേണ്ടി 11ാം മിനിറ്റില്‍ സെര്‍ജീ ഇഗ്നാഷെവിച്ചിന്റേതാണ് ആദ്യ ഗോള്‍ പറത്തിയത്. 41ാം മിനിറ്റില്‍ റഷ്യന്‍ താരം അര്‍തെം ഡിസ്യൂബ പെനാല്‍റ്റിയിലൂടെയാണ് തിരിച്ചടിച്ചത്. റഷ്യയുടെ സെല്‍ഫ് ഗോളിലൂടെയാണ് സ്പെയിന്‍ ആദ്യ ഗോള്‍ നേടിയത്.

ഗ്രൂപ്പ് ബിയില്‍ നിന്ന് ഒന്നാം സ്ഥാനക്കാരായാണ് സ്‌പെയിന്‍ പ്രീക്വാര്‍ട്ടറില്‍ എത്തിയത്. ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരാണ് റഷ്യ.

സൂപ്പര്‍ താരം ഇനിയേസ്റ്റയില്ലാതെയാണ് സ്പെയിന്‍ ഇന്ന് കളിക്കാനിറങ്ങിയത്. ഇനിയേസ്റ്റയ്ക്ക് പകരം മാര്‍ക്കോ അസന്‍സിയോയെ ആദ്യ ഇലവനില്‍ കോച്ച്‌ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാര്‍വജാലിന് പകരം നാച്ചോ റൈറ്റ് ബാക്കും തിയാഗോയ്ക്കു പകരം കോക്കെ മിഡ്ഫീല്‍ഡിലും കളിക്കും. അതേസമയം, സസ്‌പെന്‍ഷന്‍ മൂലം റഷ്യന്‍ താരം സ്‌മോള്‍നിക്കോവ് പുറത്തിരിക്കുകയാണ്.