Web Desk

കൊച്ചി

January 18, 2021, 8:02 pm

ഫോബ്‌സ്പുറത്തിറക്കിയ മിഡിലീസ്റ്റിലെ ഇന്ത്യൻ വ്യവസായ പ്രമുഖരുടെപട്ടികയിൽ ആദ്യ പതിനഞ്ചിൽപത്തും മലയാളികൾ

Janayugom Online

ഫോബ്‌സ്പുറത്തിറക്കിയ മിഡിലീസ്റ്റിലെ ഇന്ത്യൻ വ്യവസായ പ്രമുഖരുടെപട്ടികയിൽ ആദ്യ പതിനഞ്ചിൽപത്തും മലയാളികൾ. പട്ടികയിലെ 30 പേരും യു.എ.ഇ ആസ്ഥാനമായിപ്രവർത്തിക്കുന്നവരാണ്. ലുലു ഗ്രൂപ്പ്ചെയർമാൻ എം.എ.യൂസഫലി, ലാൻഡ്മാർക്ക് ഗ്രൂപ്പിന്റെരേണുക ജഗ്തിയാനി, സണ്ണിവർക്കി, സുനിൽ വാസ്‌വാനി, രവിപിള്ള, പി‌.എൻ.സി മേനോൻ, ഡോ.ഷംസീർ വയലിൽഎന്നിവരാണ് പട്ടികയിലുള്ളത് .

മുതിർന്ന ബിസിനസ് നേതാക്കളാണ്പട്ടികയിൽ ആധിപത്യം പുലർത്തുന്നതെങ്കിലും  പുതുതലമുറയിൽപ്പെടുന്ന ലുലു ഫിനാൻഷ്യൽഹോൾഡിംഗ്സിന്റെ അദീബ് അഹമ്മദ്ഉൾപ്പെടുന്നത് മിഡിലീസ്റ്റിൽ ചുവടുറപ്പിക്കുന്ന മലയാളി ബിസിനസുകാർക്ക് വലിയഅംഗീകാരമാണ്. മിഡിലീസ്റ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്നഇന്ത്യൻ വ്യവസായികളിൽ എട്ട് ശതകോടീശ്വരന്മാരാണുള്ളത്. ഈ മേഖലയിൽതുടക്കം കുറിച്ച് വളർന്ന യൂസഫലിയുടെഉടമസ്ഥതയിലുള്ള ലുലു ഹൈപ്പർമാർക്കറ്റ് ഉൾപ്പെടെയുള്ള ഏറ്റവും വലിയ ബ്രാൻഡുകൾഇന്ത്യൻ പ്രവാസികളാണ് ആരംഭിച്ചത്. ചില്ലറവിൽപ്പന, വ്യവസായം, ആരോഗ്യ സേവനം, ബാങ്കിങ്, ധനകാര്യം തുടങ്ങി വിവിധമേഖലകളിൽ നിന്നുള്ള ബിസിനസ് നേതാക്കൾ 2021‑ലെ ഫോബ്‌സ്
പട്ടികയിൽ ഉൾപ്പെടുന്നു.

eng­lish sum­ma­ry :Fif­teen Malay­alees in the list of Indi­an busi­ness lead­ers in the Mid­dle East released by Forbes
you may also like this video