29 March 2024, Friday

Related news

April 3, 2023
July 28, 2022
July 3, 2022
June 11, 2022
May 20, 2022
May 16, 2022
May 3, 2022
February 13, 2022
January 18, 2022
November 15, 2021

താ​മ​ര​ശേ​രി​യി​ൽ നി​ർമ്മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ടം ത​ക​ർ​ന്ന് 15 പേ​ർ​ക്ക് പരിക്ക്

Janayugom Webdesk
കോ​ഴി​ക്കോ​ട്
January 18, 2022 12:39 pm

താ​മ​ര​ശേ​രി​യി​ൽ നി​ർമ്മാ​ണ​ത്തി​ലി​രു​ന്ന നോ​ള​ജ് സി​റ്റി​യു​ടെ കെ​ട്ടി​ടം ത​ക​ർ​ന്നു വീ​ണ് 15 തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രി​ൽ ര​ണ്ടു​പേ​രു​ടെ പ​രി​ക്ക് സാ​ര​മു​ള്ള​താ​ണ്. പ​രി​ക്കേ​റ്റ​വ​രെ താ​മ​ര​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സാ​ര​മാ​യി പ​രി​ക്കേ​റ്റ ര​ണ്ടു​പേ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി​യേ​ക്കു​മെ​ന്നാ​ണ് വി​വ​രം. ഉ​ച്ച​യ്ക്ക് 12 ഓ​ടെ​യാ​യി​രു​ന്നു അപകടം.

നി​ർമ്മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ട​ത്തിന്റെ വാ​ർ​ക്ക ജോ​ലി​ക​ളാ​ണ് ഇ​ന്ന് ന​ട​ന്നി​രു​ന്ന​ത്. ഇ​ത് പൂ​ർ​ത്തി​യാ​കും മു​ൻ​പ് മേ​ൽ​ക്കൂ​ര താ​ഴേ​യ്ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. കോ​ണ്‍​ക്രീ​റ്റ് മി​ക്സിന്റെ​യും അ​ടി​യി​ൽ കു​ടു​ങ്ങി​യ തൊ​ഴി​ലാ​ളി​ക​ളെ പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് ര​ക്ഷി​ച്ച​ത്. സ്ഥ​ല​ത്തേ​ക്ക് പൊ​ലീ​സും ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​വും എത്തിയിട്ടുണ്ട്.

eng­lish sum­ma­ry; Fif­teen peo­ple were injured when a build­ing under con­struc­tion collapsed

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.