24 April 2024, Wednesday

യാത്രാവിമാനം തകര്‍ന്നുവീണ് പതിനഞ്ച് പേര്‍ മരിച്ചു: പാരച്യൂട്ട് ഡൈവര്‍മാരും മരിച്ചതായി റിപ്പോര്‍ട്ട്

Janayugom Webdesk
മോസ്‌കോ
October 10, 2021 4:15 pm

റഷ്യയിലെ ടാട്ടര്‍സ്ഥാനില്‍ യാത്രാവിമാനം തകര്‍ന്നു വീണു. റഷ്യയിലെ ടാട്ടര്‍സ്ഥാനില്‍ നിന്നും യാത്രതിരിച്ച എല്‍ 410 ടര്‍ബോലെറ്റ് വിമാനമാണ് തകര്‍ന്നത്. 23 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തില്‍ പതിനഞ്ച് പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. പരിക്കേറ്റ ആറുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യാത്രക്കാരില്‍ 21 പേര്‍ പാരച്യൂട്ട് ഡൈവര്‍മാരാണെന്നാണ് റിപ്പോര്‍ട്ട്. വിമാനം മെന്‍സെലിന്‍സ്‌ക് നഗരത്തില്‍ പ്രാദേശിക സമയം രാവിലെ 9.11നാണ് തകര്‍ന്ന് വീണത്. അടുത്തിടെയായി റഷ്യയില്‍ വിമാന അപകടങ്ങള്‍ പതിവായിരിക്കുകയാണ്. വിമാനങ്ങളുടെ കാലപ്പഴക്കമാണ് അപകടമുണ്ടാവാനുള്ള മുഖ്യകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ മാസം അവസാനം ഖബറോവക്സ് മേഖലയിലുണ്ടായ വിമാന അപകടത്തിലും ആറുപേര്‍ മരിച്ചിരുന്നു.

Eng­lish Sum­ma­ry: Fif­teen peo­ple were killed when a pas­sen­ger plane crashed, para­chute divers were also report­ed dead

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.