കൊച്ചി: മോഷ്ടിച്ച ഹെൽമറ്റ് വിൽപനക്കായി ഓൺലൈനിൽ പരസ്യം നൽകിയ പതിനഞ്ചു വയസുകാരൻ പിടിയിൽ. കൊച്ചിയിലെ കടമ്പ്രയാറിലാണ് സംഭവം നടന്നത്. ഒഎൽഎക്സ് സൈറ്റിൽ വിൽപ്പനയ്ക്കായി വെച്ച ഹെൽമറ്റിന്റെ പരസ്യം കണ്ട് ഇത് വാങ്ങാനെത്തിയത് യഥാർത്ഥ ഉടമകളായിരുന്നു. ഹെൽമറ്റ് നഷ്ടപ്പെട്ടവർ സൈറ്റിൽ രണ്ടായിരം രൂപ വിലപറഞ്ഞതോടെ ഫോൺ നമ്പറടക്കം നൽകിയതിന് ശേഷമാണ് തങ്ങളുടെ ഹെൽമറ്റാണെന്നും മോഷ്ടാവ് കുട്ടിയാണെന്നും തിരിച്ചറിഞ്ഞത്.
5000 രൂപ വിലയുള്ള ഹെൽമറ്റാണ് മോഷണം പോയത്. ഒഎൽഎക്സ് സൈറ്റ് വഴി ഫോൺ നമ്ബറിടാതെ ഓഫർ വില ചോദിച്ചായിരുന്നു പതിനഞ്ച് വയസ്സുകാരൻ പരസ്യം നൽകിയത്. ഉടമകൾ പോലീസിൽ അറിയിച്ചതോടെയാണ് കുട്ടി പിടിയിലായത്. ഹെൽമറ്റ് ഉടമയ്ക്ക് കൈമാറിയതിന് ശേഷം പോലീസ് കുട്ടിയെ താക്കീത് ചെയ്ത് വിട്ടയച്ചു.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.