പതിനഞ്ച് വയസുള്ള മകളെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത സംഭവത്തില്‍ പൊലീസ് നടപടിയെടുക്കാത്തതില്‍ മനംനൊന്ത് കര്‍ഷകനായ പിതാവ് ആത്മഹത്യ ചെയ്തു.
യുപിയിലെ പലിബിട്ട് ജില്ലയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. പെണ്‍കുട്ടിയെ കാണാനില്ലെന്നു പറഞ്ഞ് പരാതിയുമായി പിതാവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.എന്നാല്‍ പിറ്റേ ദിവസം മകള്‍ വീട്ടില്‍ തിരിച്ചെത്തി തന്നെ നാലുപേര്‍ ചേര്‍ന്ന് തട്ടികൊണ്ടുപോയതായും, അതിലൊരാളുടെ വീട്ടില്‍ കൊണ്ടു ചെന്നു പൂട്ടിയിടുകയും ബലാത്സംഗം ചെയ്തായും പെണ്‍കുട്ടി പറയുകുയും പിതാവ് വീണ്ടും പൊലീസ് സ്റ്റേഷനില്‍ ചെന്ന് പരാതി നല്‍കിയതായും പെണ്‍കുട്ടിയുടെ സഹോദരന്‍ പറഞ്ഞു.
എന്നാല്‍ പൊലീസിന്‍റെ ഭാഗത്തു നിന്നും നടപടിയൊന്നും എടുത്തില്ല.എന്നാല്‍, പ്രതികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി വീണ്ടും കേസെടുക്കാന്‍ പൊലീസ് വിസമ്മതിച്ചു. നാല് പ്രതികളും ചേര്‍ന്ന് പെണ്‍കുട്ടിയെയും പിതാവിനെയും ഭീഷണിപ്പെടുത്തുകയും കേസുമായി മുന്നോട്ട് പോയാല്‍ കള്ളക്കേസില്‍ കുടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
പ്രതികള്‍ മെയ് 16ന് പെണ്‍കുട്ടിയുടെ പിതാവിനെതിരെ കള്ളക്കേസ് കൊടുക്കുകയും, പൊലീസ് അദ്ദേഹത്തെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. തൊട്ടടുത്ത ദിവസം തന്നെ പിതാവ് ആത്മഹത്യ ചെയ്യുകയായിരുന്നു.പ്രതികളായ നാല് പേര്‍ കാരണമാണ് തന്റെ പിതാവ് ആത്മഹത്യ ചെയ്യേണ്ടി വന്നതെന്ന് സഹോദരന്‍ പറയുന്നു.
പൊലീസിന്റെ അനാസ്ഥ കാരണമാണ് അദ്ദേഹത്തിന് ആത്മഹത്യ ചെയ്യേണ്ടി വന്നതെന്ന് മരിച്ച കര്‍ഷകന്റെ ബന്ധുക്കള്‍ ആരോപിച്ചുസംഭവം വിവാദമായതോടെ നാലു യുവാക്കളെയും പ്രതികളാക്കി പൊലീസിന് കേസെടുക്കേണ്ടി വന്നു. പോക്‌സോ കേസ് ഉള്‍പ്പെടെ തട്ടിക്കൊണ്ടു പോകല്‍, ബലാത്സംഗം, ആത്മഹത്യക്ക് കാരണമായി, ഗുഢാലോചന എന്നീ വകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നു.
എസ്സി, എസ്ടി വകുപ്പുകള്‍ പ്രകാരവും പ്രതികള്‍ക്കെതിരെ കേസുകള്‍ ചുമത്തിയിട്ടുണ്ട്.അതേസമയം, പെണ്‍കുട്ടിയെ കണ്ടെത്തിയതിന് അടുത്ത ദിവസം തന്നെ ഇരു കൂട്ടരേയും സ്റ്റേഷനില്‍ വിളിച്ചുവരുത്തി ഒത്തുതീര്‍പ്പാക്കി വിട്ടിരുന്നുവെന്നും ഇരു വിഭാഗക്കാരും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വിഷമത്തിലാകാം കര്‍ഷകന്‍ ആത്മഹത്യ ചെയ്തതെന്ന് പിലിബിട്ട് എസ്പി അതുല്‍ ശര്‍മ പറഞ്ഞതായും എഎസ്പിയെ അന്വേഷണത്തിന് നിയമിച്ചതായും സംഭവം വിശദമായി അന്വേഷിക്കുമെന്നും എസ്പി കൂട്ടിച്ചേര്‍ത്തു
English Summary:
Fifteen-year-old daughter abducted and raped case: Distraught over police not taking action, father commits suicide
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.