ടിക്‌ടോക്ക്; വീട്ടുകാര്‍ വഴക്ക് പറയുമെന്ന ഭയത്താല്‍ പെണ്‍കുട്ടികള്‍ ആത്മഹ ത്യയ്ക്ക് ശ്രമിച്ചു

Web Desk

കോട്ടയം

Posted on June 23, 2020, 12:28 pm

ടിക്‌ടോക്കില്‍ വീഡിയോ ചിത്രീകരിച്ചത് വീട്ടുകാര്‍ കണ്ട് വഴക്ക് പറയുമെന്ന ഭയത്താല്‍ പെണ്‍കുട്ടികള്‍ ആത്മഹ ത്യയ്ക്ക് ശ്രമിച്ചു. മണിമലയാറ്റിലെ വെള്ളനാടി ഭാഗത്ത് തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം.

കോരൂര്‍ത്തോട്, മടുക്ക സ്വദേശികളായ പതിനഞ്ച് വയസ്സുള്ള പെണ്‍കുട്ടികളാണ് ആ ത്മഹത്യയ്ക്ക് ശ്രമിച്ചത്. വിഷം കഴിച്ച ശേഷം കൈകള്‍കൂട്ടിക്കെട്ടി ഇരുവരും വെള്ളത്തിലേയ്ക്ക് ചാടുകയായിരുന്നു.

നാട്ടുകാര്‍ ഇവരെ കരയ്ക്കെത്തിച്ച് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. ഇപ്പോള്‍ ഇവിടെ ചികിത്സയില്‍ കഴിയുകയാണ് പെണ്‍കുട്ടികള്‍.

you may also like this video;