Tuesday
10 Dec 2019

അഞ്ചാമത് ഓപ്പണ്‍ സ്‌നൂക്കര്‍ ടൂര്‍ണമെന്റിന് കൊച്ചിയില്‍ നാളെ തുടക്കം

By: Web Desk | Tuesday 26 February 2019 8:32 PM IST


കൊച്ചി: അഞ്ചാമത് ഇന്ത്യന്‍ ഓപ്പണ്‍ സ്‌നൂക്കര്‍ ലോക റാങ്കിങ്ങ് സ്‌നൂക്കര്‍ ടൂര്‍ണമെന്റ് നാളെ ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്തില്‍ ആരംഭിക്കും. മാര്‍ച്ച് മൂന്നിനാണ് ഫൈനല്‍. ലോകത്തിലെ 64 ഒന്നാം നമ്പര്‍ താരങ്ങള്‍ മാറ്റുരയ്ക്കുന്ന മത്സരത്തിലെ വിജയിക്ക് ട്രോഫിയും 50,000 യൂറോയുമാണ് സമ്മാനമായി ലഭിക്കുക. മൊത്തം െ്രെപസ് മണി 323,000 യൂറോ ആണ്.

കഴിഞ്ഞ ആഗസ്റ്റില്‍ ഇംഗ്ലണ്ടിലെ പ്രീസ്റ്റണില്‍ 128 മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത ഇന്ത്യന്‍ ഓപ്പണില്‍ നിന്നാണ് 64 പേരെ തെരഞ്ഞെടുത്തത് ലോക പ്രൊഫഷണല്‍ ബില്ലാര്‍ഡ്‌സ് ആന്‍ഡ് സ്‌നൂക്കര്‍ അസോസിയേഷന്റെ, 2018-19 സീസണിലെ 15-ാമത് റാങ്കിംഗ് ടൂര്‍ണമെന്റാണിത്. പ്രളയം മൂലം മാറ്റി വച്ച ടൂര്‍ണമെന്റു കൂടിയാണിത്.

നിലവിലുള്ള ചാമ്പ്യനായ ജോണ്‍ ഹിഗ്ഗില്‍സ്, ആഷ്‌ലി ഹഗില്‍, ഡൊമിനിക് ഡെയ്ല്‍, ബെന്‍ വൂള്ളസ്റ്റാന്‍, ജാക് ലിസോവ്‌സ്‌കി, നീല്‍ റോബര്‍ട്ട്‌സണ്‍, ഡ്യൂവാനെ ജോണ്‍സ്, സൊഹേല്‍ വഹേദി, ആന്‍ഡി ഹിക്‌സ്, ഷോണ്‍ മര്‍ഫി, എന്നീ പ്രമുഖര്‍ കിരീടത്തിനായി കൊച്ചിയില്‍ മാറ്റുരയ്ക്കും.

ഹരിയാന റോഹ്തക്കില്‍ നിന്നുള്ള 15 കാരനായ സബ്ജൂനിയര്‍ ദേശീയ ചാമ്പ്യന്‍ ദിഗ് വിജയ് കാദിയാനും മത്സര രംഗത്തുണ്ട്. ഏഷ്യന്‍ ചാമ്പ്യന്‍ ധ്രുവ് സിത്‌വാലയെ 2017ല്‍ ചെന്നൈയില്‍ രണ്ടു തവണ തോല്പിച്ച ദിഗ്‌വിജയിനെ മുന്‍ദേശീയ ചാമ്പ്യന്‍ അലോക് കുമാറിന്റെ പ്രോത്സാഹനമാണ് രംഗത്തെത്തിച്ചത്.

പ്രാഥമിക റൗണ്ടില്‍ വെയിത്സിലെ ജെയിംസ് ജോണ്‍സിനെയാണ് ദിഗ് വിജയ് നേരിടുക. 14ാം വയസില്‍ ജോണ്‍സ് ആയിരുന്നു ഏറ്റവും പ്രായംകുറഞ്ഞ താരം. 147 ബ്രേയ്ക്കുകളാണ് ജോണ്‍സിനുള്ളത്. നിലവിലെ ലോക അഞ്ചാംനമ്പര്‍ താരം ജൂഡ് ട്രംപാണ് ജോണ്‍സിന്റെ റെക്കോഡ് തകര്‍ത്തത്.

മത്സരങ്ങള്‍ രാവിലെ 11ന് തുടങ്ങും. ഫൈനല്‍ വൈകിട്ട് എഴിനാണ്. മത്സരങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് സ്‌പോര്‍ട്‌സ് പ്രേമികളില്‍ നിന്നു ലഭിക്കുന്നതെന്ന് ബി എസ് എഫ് ഐ പ്രസിഡന്റ് ക്യാപ്റ്റന്‍ പി വി കെ മോഹന്‍ പറഞ്ഞു.

സ്റ്റുവര്‍ട്ട് ബിങ്ങ്ഹാം ബി എസ് എഫ് ഐ പ്രസിഡന്റ് ക്യാപ്റ്റന്‍ പി വി കെ മോഹന്‍, ജെയ്‌സണ്‍ ഫര്‍ഗൂസന്‍ , എസ് ബാല സുബ്രഹ്മണ്യന്‍, സെക്രട്ടറി (ബി എസ് എഫ് ഐ, ഹിമാംശു ജെയിന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Related News