29 March 2024, Friday

Related news

March 28, 2024
March 28, 2024
March 26, 2024
March 21, 2024
March 20, 2024
March 20, 2024
March 19, 2024
March 14, 2024
March 14, 2024
March 14, 2024

രാജ്യത്ത് ബാലവിവാഹങ്ങളില്‍ 2020ല്‍ അമ്പത് ശതമാനം വര്‍ധന

Janayugom Webdesk
September 19, 2021 7:14 pm

രാജ്യത്ത് ശൈശവ വിവാഹങ്ങളുടെ എണ്ണം 2020ല്‍ അമ്പത് ശതമാനം വര്‍ധിച്ചതായി ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ. 2020ല്‍ 785 കേസുകളാണ് ശൈശവ വിവാഹ നിരോധന നിയമപ്രകാരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കര്‍ണാടകയില്‍ 184, അസമില്‍ 138, പശ്ചിമ ബംഗാളില്‍ 98, തമിഴ്നാട് 77, തെലങ്കാനയില്‍ 62 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2019ല്‍ ശൈശവ വിവാഹ നിയമപ്രകാരം 523 കേസുകളും, 2018ല്‍ 501 കേസും, 2017ല്‍ 395, 2016ല്‍ 326, 2015ല്‍ 293 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 

ഭരണഘടന അനുസരിച്ച് നിലവില്‍ പെണ്‍കുട്ടികള്‍ക്ക് പതിനെട്ടും ആണ്‍കുട്ടികള്‍ക്ക് 21 മാണ് വിവാഹപ്രായം. ശൈശവ വിവാഹങ്ങളില്‍ വളരെപ്പെട്ടന്നുള്ള കുതിച്ചുചാട്ടം കാണാന്‍ കഴിയില്ലെന്നും പകരം അത്തരം കേസുകളുടെ റിപ്പോര്‍ട്ടിങ്ങ് വര്‍ധിക്കുന്നുണ്ടെന്നുമാണ് മനുഷ്യക്കടത്തിനെതിരെ പ്രവര്‍ത്തിക്കുന്ന സഞ്ചോഗ് സംഘടനയുുടെ പ്രതിനിധി രൂപ് സെന്‍ പറഞ്ഞു. കൗമാരക്കാരായ പെണ്‍കുട്ടികള്‍ പ്രണയത്തിലാവുകയും അവര്‍ പെട്ടെന്ന് തന്നെ വിവാഹിതരാവുകയും ചെയ്യുന്നത് ശൈശവ വിവാഹത്തിന് ഒരു കാരണമായി ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. 

കോവിഡ് മഹാമാരികാലത്താണ് ശൈശവ വിവാഹം കൂടുതലായി നടന്നതെന്നാണ് സേവ് ദ ചില്‍ഡ്രന്‍ എന്ന സംഘടന നടത്തിയ പഠനം വ്യക്തമാക്കുന്നത്. വര്‍ഷങ്ങളായി ബാലവിവാഹം നടക്കാതിരുന്ന പല ഗ്രാമങ്ങളിലും ഇക്കാലയളവില്‍ വീണ്ടും വിവാഹം നടന്നതായി പറയുന്നു. ഇത് തടയാന്‍ മാതാപിതാക്കള്‍ തന്നെ രംഗത്ത് എത്തണമെന്ന് സേവ് ചില്‍ഡ്രന്‍ ക്യാമ്പയിന്‍ പറയുന്നു. 

പല കുടുംബങ്ങളും കോവിഡ് മഹാമാരിക്കാലത്ത് ഉപജീവനം നഷ്ടപ്പെട്ട് അവസ്ഥയിലാണ്. സാമ്പത്തിക പ്രതിസന്ധിയും പട്ടിണിയും മൂലമാണ് പെണ്‍കുട്ടികളുടെ വിവാഹം ചെറുപ്രായത്തില്‍ നടത്തുന്നത്. പ്രായപൂര്‍ത്തിയാത്ത പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ചുവിടുന്നത് അവരുടെ പഠനത്തെയും ഒപ്പം തന്നെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും പഠനം വ്യക്തമാക്കുന്നു. 

ENGLISH SUMMARY:Fifty per cent increase in child mar­riages in the coun­try by 2020
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.