കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിയിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത് മതത്തിന്റെ പേരിൽ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന പഴയ ബ്രിട്ടീഷ് തന്ത്രമാണെന്ന് സി പി ഐ സംസ്ഥാന എക്സി. അംഗം സി എൻ ചന്ദ്രൻ. ഇന്ത്യയുടെ ജനാധിപത്യ മത നിരപേക്ഷ മൂല്യങ്ങളെയും തകർത്ത് ഭരണഘടനയെ ഇല്ലാതാക്കി ഇന്ത്യയുടെ സാംസ്കാരവും പൈതൃകവും തങ്ങളുടേത് മാത്രമാക്കി മാറ്റാനാണ് സംഘ പരിവാര ശ്രമം. ഭിന്നിപ്പിച്ച് ഭരിക്കുന്നവർക്കെതിരെ ഒരുമിച്ചുള്ള പോരാട്ടമാണ് ഉയർന്ന് വരേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി നിയമം: പൊരുതുന്ന ഇന്ത്യയ്ക്ക് ഐക്യദാർഢ്യം എന്ന മുദ്രാവാക്യമുയർത്തി എ ഐ വൈ എഫ് ജില്ലാ കമ്മിറ്റി കോഴിക്കോട് കെ എസ് ആർ ടി സി ബസ് സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച പ്രതിരോധ രാവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ഉയർന്നുവരുന്ന പ്രതിഷേധങ്ങളെ അടിച്ചമർത്താൻ കേന്ദ്ര സർക്കാറിന് സാധിക്കില്ല. രാജ്യത്തിന്റെ മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കാനുള്ള ഈ പോരാട്ടത്തിന് മുന്നിൽ സർക്കാറിന് മുട്ടുമടക്കേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
എ ഐ വൈ എഫ് ജില്ലാ പ്രസിഡന്റ് അഡ്വ: കെ പി ബിനൂപ് അധ്യക്ഷത വഹിച്ചു. എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്, സി പി ഐ ജില്ലാ സെക്രട്ടറി ടി വി ബാലൻ, സംസ്ഥാന കൗൺസിൽ അംഗം ആർ. ശശി, യുവകലാ സാഹിതി സംസ്ഥാന സെക്രട്ടറി എ പി അഹമ്മദ്, എ ഐ വൈ എഫ് സംസ്ഥാന ജോ: സെക്രട്ടറി അഡ്വ: പി ഗവാസ്, ജില്ലാ സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി, എ ഐ എസ് എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി. കെ ബിജിത്ത് ലാൽ, അഭിജിത്ത് കോറോത്ത്, അഷ്റഫ് കുരുവട്ടൂർ, വി കെ ദിനേശൻ, വി എം സമീഷ്, എൻ അനുശ്രീ പ്രസംഗിച്ചു. ഇപ്റ്റ കലാകാരൻ കൃഷ്ണദാസും സംഘവും നാടൻ പാട്ടുകൾ അവതരിപ്പിച്ചു. തുടർന്ന് സമരജ്വാല തെളിയിച്ചു.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.