കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി നിന്നത് ആറാട്ടുപുഴയിലെ കൂട്ടത്തല്ലയായിരുന്നു. വഴിത്തര്‍ക്കത്തെ തുടര്‍ന്നായിരുന്നു അയല്‍ക്കാര്‍ തമ്മില്‍ ചേരിത്തിരിഞ്ഞ് തമ്മിലടിച്ചത്. സംഭവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസത്തെ ഈ വാര്‍ത്തയ്ക്ക് പിന്നിലെ കരങ്ങള്‍ ഒൻപതാം ക്ലാസ് വിദ്യാര്‍ത്ഥിയായ അര്ജുനന്റെയാണ്.
അര്‍ജുനന്റെ വാക്കുകള്‍;
കൂട്ടുകാരന്റെ വീട്ടിലിരുന്നു കളിച്ചു കൊണ്ടിരുന്നമ്പോഴാണ് സംഭവ സ്ഥലത്ത് വഴക്ക് നടക്കുന്നത് അറിഞ്ഞത്. വെറുതെ പകര്‍ത്തിയ വീഡിയോയാണ്.
അടിപിടിക്കിടെ താഴെക്ക് വീഴാൻ പോയ മൊബൈല്‍ ഫോണ്‍ സംരക്ഷിക്കുന്നതിനിടെ അര്‍ജുനനും അടി ലഭിച്ചു. വീഴ്ചയില്‍ അര്‍ജുനന്റെ തലയ്ക്കും കാലിനും സാരമായ പരിക്കേറ്റിട്ടുണ്ട്.
ഞായറാഴ്ചയായിരുന്നു സംഭവം നടന്നത്. പഞ്ചായത്ത് അനുവദിച്ച വഴി അടച്ചുകെട്ടാൻ ഒരു വിഭാഗം ശ്രമം നടത്തുകയും മറു വിഭാഗം അതിനെ എതിര്‍ക്കുകയും ചെയ്തിരുന്നു. ഇതാണ് ഒടുവില്‍ സംഘര്‍ഷത്തില്‍ കലാശിച്ചത്.
സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെ സംഘം തമ്മിലടിക്കുകയായിരുന്നു. അടിയേറ്റ് നിലത്ത് വീണിട്ടും അടി തുടരുകയായിരുന്നു. അടിപിടിയ്ക്കിടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ഇരുവിഭാഗത്തിന് എതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
ENGLISH SUMMARY: fight in alapuzha arattupuzha
YOU MAY ALSO LIKE THIS VIDEO