ശ്രീധരന്‍ പിള്ളയ്ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണം: കെ മുരളീധരന്‍

Web Desk

കോഴിക്കോട്

Posted on November 06, 2018, 6:29 pm

ബിജെപി സംസ്ഥാന പ്രസിഡന്‍റ് പി എസ് ശ്രീധരന്‍ പിള്ളയുടെ പ്രസംഗം സംഘര്‍ഷമുണ്ടാകാന്‍ കാരണമാവുന്നതാണെന്നും അദ്ദേഹത്തിനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നും കെ മുരളീധരന്‍ എംഎല്‍എ. കേസെടുക്കുന്നില്ലെങ്കില്‍ മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടുള്ള രഹസ്യ അജണ്ടയാണ് നടന്നതെന്ന് സംശയിക്കേണ്ടി വരും. കോണ്‍ഗ്രസിനെ ഇല്ലാതാക്കാനുള്ള ബിജെപിയുടേയും സിപിഎമ്മിന്റെയും രഹസ്യധാരണയാണ് പുറത്തായതെന്നും മുരളീധരന്‍ പറഞ്ഞു.