25 April 2024, Thursday

ഇ ബുൾജെറ്റ് സഹോദരങ്ങളുടെ അറസ്റ്റ്; പ്രകോപനപരമായ പോസ്റ്റിട്ടവർക്കെതിരെയും കേസ് ‚വീഡിയോ പ്രചരിപ്പിച്ചവരും കുടുങ്ങും

Janayugom Webdesk
August 19, 2021 9:09 am

ഇ ബുൾജെറ്റ് സഹോദരങ്ങളെ അറസ്റ്റ് ചെയ്ത സമയത്ത് സമൂഹമാധ്യമങ്ങളിൽ പ്രകോപനപരമായ പോസ്റ്റ് ഇട്ടവർക്കെതിരെയും പൊലീസ് കേസ് എടുത്തു. സർക്കാർ സംവിധാനങ്ങളെ ഭിക്ഷണിപ്പെടുത്തിയതിനാണ് കണ്ണൂർ സൈബർ പൊലീസ് കേസെടുത്തത്. ഇത്തരത്തിലുള്ള അക്കൗണ്ടുകൾ നിരീക്ഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു. പ്രകോപനപരമായ വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെയും ശക്തമായ നടപടിയുണ്ടാകും.

നേരത്തെ കലാപത്തിന് ആഹ്വാനം ചെയ്തതിന് കൊല്ലത്തും ആലപ്പുഴയിലും ഇ ബുൾ ജെറ്റ് വ്ലോ​ഗേഴ്സിന്റെ രണ്ട് കൂട്ടാളികൾക്കെതിരെ കേസെടുത്തിരുന്നു. കണ്ണൂർ മോട്ടോർ വാഹന വകുപ്പ് ഓഫീസിന് മുന്നിൽ കോവിഡ് മാനദണ്ഡം ലംഘിച്ച് തടിച്ചുകൂടിയതിന് ഇവരുടെ 17 കൂട്ടാളികൾക്കെതിരെയാണ് കേസെടുത്തത്.
eng­lish sum­ma­ry ;files case against provoca­tive social media post on e bull jet arrest
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.