Janayugom Online
San Pedro Cutud :Ruben Enaje grimaces after gets nailed to the cross for the 32nd year in a row during a reenactment of Jesus Christ's sufferings

അന്ധവിശ്വാസികളുടെ ‘ക്രൂശുമരണം’

Web Desk
Posted on April 06, 2018, 1:27 pm

തുടർച്ചയായി 32 വര്‍ഷം ‘ക്രൂശുമരണം’ വരിച്ച റൂബെൻ എനാജെ, 60 വയസ്സ് തികയും വരെ താൻ ഇത് ആവർത്തിക്കുമെന്ന് എനാജെ.

റോമൻ കത്തോലിക്കാ സഭ അംഗീകരിക്കുന്നില്ലെങ്കിലും വടക്കൻ ഫിലിപ്പീൻസിലെ ‘ക്രൂശുമരണം’ നിർബാധം തുടരുന്നു, വളരെയധികം വിനോദ സഞ്ചാരികളെ ആകര്‍ഷിച്ചുകൊണ്ട്.  പപംഗ പ്രവിശ്യയിലെ റോമൻ കത്തോലിക്കാരാണ് കഴിഞ്ഞ ദുഖവെള്ളിയിൽ വർഷംതോറുമുള്ള  ഈ സ്വയം പീഡ ആവർത്തിച്ചത്. ക്രിസ്തീയ വിശ്വാസവും നാടോടി അന്ധവിശ്വാസവും കോർത്തിണക്കി സാൻ പെട്രോ കദത് ഗ്രാമത്തിൽ ഇത്തവണ ഏഴു പേരാണ് ക്രൂശ്ശിൽ തറക്കപെട്ടത്‌, ഇതിൽ ഒരാൾ സ്ത്രീയായിരുന്നു. രോഗ ശാന്തി കിട്ടുമെന്നാണ് ഇവരുടെ പ്രതീക്ഷ.

വീഡിയോ ദൃശ്യങ്ങളിൽ ഗ്രാഫിക് അംശങ്ങളുണ്ട്, ക്രൂരതയും.

മരിജനെ സാസോൺ ഇത് ഏഴാം വർഷമാണ് കുരിശിൽ തൂങ്ങുന്നത്. 39 കാരിയായ ബ്യുട്ടി സലൂൺ ജോലിക്കാരി പറയുന്നത് വിട്ടുമാറാത്ത തലവേദനയും ഞരമ്പുകളുടെ പിരിമുറുക്കവും മാറാനാണ് ഇത് ചെയ്യുന്നതെന്ന്.