November 30, 2023 Thursday

സിബിഐ 5: വീണ്ടും വരുന്നു സേതുരാമയ്യർ

Janayugom Webdesk
September 23, 2021 4:02 pm

വര്‍ഷങ്ങള്‍ക്ക് ശേഷം മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ശക്തമായ സിബിഐ കഥാപാത്രം തിരിച്ചെത്തുകയാണ്. സിബിഐ 5 എന്ന ചിത്രം അടുത്ത വര്‍ഷം റിലീസ് ഒരുങ്ങുന്നത്. എസ്എൻ സ്വാമി തിരക്കഥയെഴുതി കെ മധു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി, രഞ്ജി പണിക്കർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. ബിഐ ഡയറിക്കുറിപ്പ് എന്ന ചിത്രത്തിന്റെ അഞ്ചാം ഭാഗമാണ് ചിത്രം. മമ്മൂട്ടിയുടെ മറ്റൊരു ത്രില്ലര്‍ ഇൻവെസ്റ്റിഗേഷൻ സിനിമ. 

ജാഗ്രത എന്ന രണ്ടാം ഭാഗത്തിന് ശേഷം സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ എന്നിങ്ങനെ മൂന്നും നാലും ഭാഗങ്ങൾ കൂടി പുറത്തുവന്നു. ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ ഇതുവരെ ഒരു നടനും ഒരേ സിനിമയുടെ അഞ്ച് ഭാഗങ്ങളില്‍ അഭിനയിച്ചിട്ടില്ല. ഈ നേട്ടവും ഇനി മമ്മൂട്ടിക്ക് സ്വന്തം. എല്ലാ സിബിഐ ചിത്രങ്ങളുടെ അവസാനം വരെ പ്രക്ഷകരെ സസ്പന്‍സിന്റെ മുള്‍മുനയില്‍ നിര്‍ത്തി ചുരുളഴിയുന്ന രഹസ്യങ്ങളാണ് കാണാന്‍ കഴിയുന്നത്. ഇതുവരെ ഇറങ്ങിയ നാല് ചിത്രങ്ങളിലും അതുകൊണ്ട് തന്നെ ആവര്‍ത്തന വിരസത ഉണ്ടായിട്ടില്ല. സിബിഐ ചിത്രങ്ങള്‍ എല്ലാം തന്നെ വിജയവും നേടിയിട്ടുണ്ട്. 

ENGLISH SUMMARY:Film cbi 5 again
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.