Web Desk

തിരുവനന്തപുരം

June 23, 2020, 5:30 pm

പുതിയ സിനിമകള്‍ ഷൂട്ടിങ്ങ് തുടങ്ങുന്നതിനെതിരെ ഫിലിം ചേംബര്‍

Janayugom Online

വാരിയംകുന്നൻ ഉൾപ്പടെയുള്ള പുതിയ സിനിമകൾ ഷൂട്ടിംഗ് തുടങ്ങുന്നതിനെതിരെ ഫിലിം ചേംബർ. ചേംബറിൽ രജിസ്റ്റർ ചെയ്യാത്ത സിനിമകൾ തിയറ്ററുകളിൽ പ്രദർശിപ്പിക്കാനും അനുവദിക്കില്ലായെന്ന തീരുമാനത്തിലാണ് ഫിലിം ചേംബർ. ഒ ടി ടി പ്രശ്നത്തിൽ നിർമാതാക്കളുടെ സംഘടനയ്ക്ക് പൂർണ്ണ പിന്തുണ നൽകുമെന്നും ഫിലിം ചേംബർ അറിയിച്ചു.സംവിധയകാൻ ആഷിഖ് അബു, ആഷിഖ് ഉസ്മാൻ, ലിജോ ജോസ് പല്ലിശ്ശേരി തുടങ്ങി നിരവധി ജനങ്ങൾ പുതിയ സിനിമയുമായി മുന്നോട്ടു പോകുന്ന സാഹചര്യത്തിലാണ് ചേംബർ ഇത്തരമൊരു നടപടിയെടുത്തിരിക്കുന്നത്.

ENGLISH SUMMARY: film cham­ber against cin­e­ma shooting

YOU MAY ALSO LIKE THIS VIDEO