Web Desk

February 16, 2021, 12:36 pm

ദൃശ്യം 2 പ്രദര്‍ശിപ്പിക്കുന്നതിനെതിരെ ഫിലിം ചേംബര്‍

Janayugom Online

മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2 തിയറ്ററില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ഫിലിം ചേംബര്‍. ഒടിടി റിലീസിന് ശേഷമാണ് ചിത്രം തിയറ്ററിൽ എത്തുന്നതെന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ ചിത്രം ആദ്യം ഒടിടി റിലീസിനൊരുങ്ങുകയാണെന്ന് വിവരം വന്നതോടെയാ വിഷയം ചർച്ചയാവുന്നത്. മോഹൻലാൽ ചിത്രമായ ദൃശ്യം 2 വിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ഫിലിം ചേംബർ പ്രസിഡന്റ് വിജയകുമാർ.

സൂഫിയും സുജാതയും ഒടിടി റിലീസിനെത്തിയപ്പോൾ എതിർത്ത മോഹൻലാൽ ഇപ്പോള്‍ സ്വന്തം കാര്യത്തിൽ വാക്ക് മാറ്റുകയാണെന്ന് അദ്ദേഹം പറഞ്ഞു.ഇത്തരമൊരു കീഴ്‌വഴക്കം നിലവിലില്ലെന്നും ഒരു സൂപ്പർ താരത്തിനും നിർമ്മാതാവിനും ഇളവ് നൽകാനാകില്ലെന്ന് ഫിലിം ചേംബർ അറിയിച്ചു. 42 ദിവസം തിയറ്ററിൽ പ്രദർശിപ്പിച്ച ശേഷം മാത്രമേ ഒടിടിക്ക് നല്‍കുകയെന്നതാണ് ഫിലിംചേംബറിന്റെ തീരുമാനം.

തിയറ്ററില്‍ റിലീസിനായി ദൃശ്യം 2 ചിത്രീകരിച്ചതെന്ന് ഫിലിം ചേംബർ വ്യക്തമാക്കി. അതേ സമയം മൊഹൻലാൽ ചിത്രമായ മരക്കാറിന് സാമ്പത്തിക പ്രതിസന്ധി രൂപപ്പെട്ടതാണ് ദൃശ്യം 2 ഒടിടി റിലീസിന് വിട്ടതെന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ അറിയിച്ചു.
eng­lish summary;Film Cham­ber against the screen­ing of Drishyam 2
you may also like this video;