നിക്ഷേപകരെ വഞ്ചിച്ച് പണം തട്ടി: സിനിമാ നിർമ്മാതാവ് അറസ്റ്റിൽ

Web Desk

ന്യൂഡൽഹി

Posted on August 03, 2020, 4:17 pm

നിക്ഷേപകരെ വഞ്ചിച്ച് പണം തട്ടിയ കേസിൽ സിനിമാ നിർമ്മാതാവിനെ ഡൽഹി സാമ്പത്തിക കുറ്റകൃത്യ വകുപ്പ് അറസ്റ്റ് ചെയ്തു. ചന്ദേർകാന്ത് ശർമയാണ് ചണ്ഡിഗഢിൽ അറസ്റ്റിലായത്. 70 ശതമാനം അധിക തുക തിരികെ ലഭിക്കുമെന്ന് പറഞ്ഞ് തന്റെ കമ്പനിയായ സിനേമിർച്ചി പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡിൽ നിക്ഷേപം നടത്തിയവരെ കബളിപ്പിച്ചതിനെ തുടർന്നാണ് അറസ്റ്റ്. 80ൽ അധികം നിക്ഷേപകരെയാണ് ശർമ ഇത്തരത്തിൽ തട്ടിപ്പിനിരയാക്കിയത്.

കഴിഞ്ഞ വർഷം റിലീസ് ചെയ്ത ദ ഗ്രേറ്റ് ഇന്ത്യൻ കാസിനോ, റിലീസ് ചെയ്യാനിരിക്കുന്ന ലസ്റ്റ് വാല ലൗ എന്നീ സിനികളാണ് ശർമ്മയുടെ കമ്പനി നിർമ്മിച്ചിട്ടുള്ളത്. നിക്ഷേപകരെ പറ്റിച്ച് ഇയാൾ ആറ് കോടിയിലധികം തട്ടിയതായാണ് പരാതി. നിക്ഷേപകരെ ആകർഷിക്കുന്നതിനായി മുംബൈ, ഡൽഹി എന്നിവിടങ്ങളിലെ ആഡംബര ഹോട്ടലുകളിൽ കമ്പനി നിരവധി സെമിനാറുകളും സംഘടിപ്പിച്ചിരുന്നു.

you may like this video also