17 February 2025, Monday
KSFE Galaxy Chits Banner 2

Related news

February 13, 2025
February 6, 2025
September 5, 2024
August 27, 2024
July 14, 2024
July 9, 2024
July 1, 2024
May 20, 2024
May 14, 2024
March 16, 2024

തിയേറ്റര്‍ വ്യവസായത്തില്‍ പ്രതിസന്ധി രൂക്ഷം

സ്വന്തം ലേഖകന്‍
കൊല്ലം
November 10, 2021 10:05 pm

ദീപാവലിയോടെ തിയേറ്ററുകള്‍ തുറന്നെങ്കിലും സിനിമ മേഖലയിലെ പ്രതിസന്ധി മൂര്‍ഛിക്കുകയാണ്. ഒടിടി പ്ലാറ്റ്ഫോം ഉയര്‍ത്തുന്ന ഭീഷണി തിയേറ്ററുകളുടെ നിലനില്‍പ്പിനെ പോലും ചോദ്യം ചെയ്യുന്നു.

കോവിഡ് കാലത്ത് രണ്ട് വര്‍ഷത്തോളം തിയേറ്ററുകള്‍ അടഞ്ഞുകിടക്കുകയായിരുന്നു. തുറക്കാന്‍ അനുമതി ലഭിച്ചപ്പോള്‍ തിയേറ്ററുകളുടെയും പ്രദര്‍ശന സംവിധാനങ്ങളുടെയും അറ്റകുറ്റപണി നടത്തേണ്ടിവന്നു. നിയന്ത്രണങ്ങളോടെയാണ് തിയേറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കിയത്. പകുതി സീറ്റുകള്‍ ഒഴിച്ചിടണമെന്ന നിബന്ധന നിലനില്‍ക്കുകയാണ്.

പുത്തന്‍ സിനിമകളുടെ റിലീസിനെ ചൊല്ലിയുള്ള പുതിയ തര്‍ക്കങ്ങള്‍ ഉയര്‍ന്നുവന്നിരിക്കുന്നു. ബിഗ് ബജറ്റ് ചിത്രമായ ‘മരക്കാര്‍’ ഉള്‍പ്പെടെ നിരവധി ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് തയ്യാറെടുത്തിരിക്കുകയാണെങ്കിലും അവയില്‍ പലതും തിയേറ്റര്‍ റിലീസിന് തയ്യാറാകുന്നില്ല. ഒടിടി പ്ലാറ്റ്ഫോമിലേക്ക് പോകുകയാണെങ്കില്‍ കൂടുതല്‍ പണം കിട്ടുമെന്നതാണ് നിര്‍മ്മാതാക്കളെ ആകര്‍ഷിക്കുന്ന ഘടകം. 

നിര്‍മ്മാതാക്കളും വിതരണക്കാരും ഒറ്റക്കെട്ടായതിനാല്‍ തങ്ങളെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് തിയേറ്ററുടമകളുടെ സംഘടനയായ ‘സിയോകി‘ന്റെ വക്താവ് പറഞ്ഞു. 450ല്‍ പരം തിയേറ്ററുകളുടെ ഉടമകള്‍ ചേര്‍ന്നുള്ള സംഘടനയാണ് ‘സിയോക്’. തങ്ങളുടെ സംഘടനയ്ക്കകത്ത് കുഴപ്പം സൃഷ്ടിക്കാന്‍ ബാഹ്യശക്തികള്‍ ശ്രമിക്കുന്നുണ്ടെന്നും അതിനെ തങ്ങള്‍ അതിജീവിച്ച് ഒറ്റക്കെട്ടായി നിലകൊള്ളുകയാണെന്നും വക്താവ് പറഞ്ഞു. സംഘടനയുടെ ഭാരവാഹി കൂടിയായിരുന്ന ‘മരക്കാര്‍’ സിനിമയുടെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ രാജിക്കത്ത് നല്‍കിയിട്ടുണ്ട്. അടുത്ത കമ്മിറ്റിയില്‍ അത് ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഒടിടി പ്ലാറ്റ്ഫോമിനെ അനുകൂലിക്കുന്നവരെ സംഘടനയില്‍ നിന്നൊഴിവാക്കും. അടുത്തകാലത്ത് നടന്ന ഹിതപരിശോധനയില്‍ ഒടിടിയെ എതിര്‍ക്കുന്നവരായിരുന്നു മഹാഭൂരിപക്ഷവും. 

ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിക്കുന്ന ‘കുറുപ്പ്’ തിയേറ്ററുകളിലെത്തുകയാണ്. ഒടിടി പ്ലാറ്റ്ഫോമില്‍ കരാര്‍ ചെയ്ത സിനിമയായിരുന്നു അത്. അതില്‍ നിന്നവര്‍ പിന്‍വാങ്ങി. മുഴുവന്‍ തിയേറ്ററുകളിലും പ്രദര്‍ശിപ്പിക്കാമെന്ന ഉറപ്പിലാണ് ഈ ചിത്രം തിയേറ്ററര്‍ റിലീസിന് തയ്യാറായതെന്നും അറിയുന്നു. ആദ്യം ഒടിടി, പിന്നെ തിയേറ്റര്‍ എന്ന ഒരു വാദവുമായി ചിലര്‍ ഇറങ്ങിയിട്ടുണ്ടെന്നും അതിനെ തിയേറ്ററുടമകള്‍ അനുകൂലിക്കുന്നില്ലെന്നും വക്താവ് അറിയിച്ചു.മള്‍ട്ടിപ്ലക്സിന്റെ കടന്നുവരവാണ് തിയേറ്ററുകള്‍ക്ക് ആദ്യം ഭീഷണി ഉയര്‍ത്തിയത്. അതിനെ അതിജീവിക്കാന്‍ സംഘടനയ്ക്ക് കഴിഞ്ഞു. 

Eng­lish Sum­ma­ry : film the­atres in cri­sis due to rivar­ly with ott platforms

You may also like this video :

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

February 17, 2025
February 17, 2025
February 17, 2025
February 17, 2025
February 17, 2025
February 17, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.