21 January 2025, Tuesday
KSFE Galaxy Chits Banner 2

Related news

January 20, 2025
January 20, 2025
January 20, 2025
January 19, 2025
January 15, 2025
January 14, 2025
January 13, 2025
January 13, 2025
January 13, 2025
January 12, 2025

അതിശയങ്ങളുടെ കലവറയായ നഗരത്തിന്റെ കഥയുമായി “മാജിക് ടൗൺ” ചിത്രീകരണം പൂർത്തിയായി

Janayugom Webdesk
November 19, 2024 6:23 pm

അതിശയങ്ങളുടെ കലവറയായ മാജിക് ടൗണിലെ വിശേഷങ്ങളുമായി എത്തുകയാണ്, എഴുത്തുകാരനും, സംവിധായകനുമായ ശ്രീ പ്രതാപ് രചനയും സംവിധാനവും നിർവ്വഹിച്ച മാജിക്ക് ടൗൺ എന്ന ചിത്രം. നവനീത് ക്രിയേഷൻസിൻ്റെ ബാനറിൽ നിർമ്മിച്ച ഈ ചിത്രത്തിന്റെ ചിത്രീകരണം തൃശൂർ, വില്ലടം എന്നിവിടങ്ങളിലായി പൂർത്തിയായി. നിരവധി രചനകളിലൂടെ ശ്രദ്ധേയനായ, എഴുത്തുകാരനും ചലച്ചിത്ര സംവിധായകനുമായ ശ്രീപ്രതാപിൻ്റെ ആറാമത്തെ സിനിമയാണ് മാജിക് ടൗൺ. സിനിമയുടെ നിർമ്മാതാവ് സിന്ധു പ്രതാപ് ആണ്.

വർത്തമാനകാലത്ത് ചെറിയ കുട്ടികൾ നേരിടുന്ന ലൈംഗിക അതിക്രമവും, അവയുടെ പിന്നിലുള്ള ക്രിമിനൽ താല്പര്യങ്ങളെയും, നിഗൂഡമായി അന്വോഷിക്കുന്ന ഒരു സംഘം ഡിറ്റക്ടീവുകളുടെ കഥ പറയുകയാണ് മാജിക് ടൗൺ എന്ന ചിത്രം. മരണത്തെ പ്രവചിയ്ക്കുന്ന അജ്ഞാതനായ ഒരാൾ(ശിവജി ഗുരുവായൂർ) അയാൾ പേർ പറയുന്നവരൊക്കെ തുടർച്ചയായി മരണപ്പെടുന്നു. ഇതിൻ്റെ രഹസ്യം തേടിയിറങ്ങുന്ന ഒരു പ്രൈവറ്റ് ഡിറ്റക്റ്റീവ് സംഘം.ഡി.വൈ.എസ്. പി കൃഷ്ണപ്രസാദിൻ്റെ നേതൃത്വത്തിലുള്ള പോലീസും, ഈ പ്രൈവറ്റ് ഡിറ്റക്റ്റീവ് സംഘവുമായി സംഘർഷത്തിലാകുന്നു. ഇതിനിടയിൽ ഈ രണ്ടു ടീമിനേയും ഒരുപോലെ കുഴപ്പത്തിലാക്കുന്ന മറ്റൊരാൾ രംഗപ്രവേശം ചെയ്യുന്നു. പ്രൊഫസർ ജഗന്നാഥൻ. നഗരത്തിൽ നടക്കുന്ന മരണങ്ങളുടെ രഹസ്യം തേടിയുള്ള ഇവരുടെയെല്ലാം അന്വേഷണങ്ങൾ, അപ്രതീക്ഷിതമായ, ഞെട്ടിപ്പിക്കുന്ന ചില സംഭവങ്ങളിലേക്കാണ് കാര്യങ്ങളെ എത്തിച്ചത്.

നവനീത് ക്രീയേഷൻസിനു വേണ്ടി സിന്ധുപ്രതാപ് നിർമ്മിക്കുന്ന മാജിക് ടൗൺ, കഥ, തിരക്കഥ, സംഭാഷണം, സംവിധാനം ശ്രീ പ്രതാപ് നിർവ്വഹിക്കുന്നു. ക്യാമറ — സൈമൺ ജോസഫ് എക്സ്പോ, ഗാന രചന — അനിൽ ചെമ്പ്ര നന്തിപുലം, ആലാപനം — സീതാലക്ഷ്മി സുബ്രഹ്മണ്യൻ, മേക്കപ്പ് — ശില്പ പ്രസിൻ, അസോസിയേറ്റ് ഡയറക്ടർ — പ്രസിൻ പ്രതാപ്, അനിൽ ചെബ്ര നന്തിപുരം, അസിസ്റ്റന്റ് ഡയറക്ടർ — ജയപ്രകാശ് ഒളരി, ഷാജൻ മാസ്റ്റർ, കോ ഓർഡിനേറ്റർ — ജിനേഷ് കൊടകര, പി.ആർ. ഒ — അയ്മനം സാജൻ.

അയ്മനം സാജൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.