Saturday
23 Feb 2019

ബ്രിക്‌സ് ഫിലിം ഫെസ്റ്റിവലില്‍ ന്യൂട്ടണും വില്ലേജ് റോക്‌സ്റ്റാര്‍സുംമികച്ച ചിത്രങ്ങൾ

By: Web Desk | Tuesday 31 July 2018 6:44 PM IST


മൂന്നാമത് ബ്രിക്‌സ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രങ്ങളായി അമിത് മസുര്‍കറിന്റെ ന്യൂട്ടണും റിമ ദാസിന്റെ വില്ലേജ് റോക്‌സ്റ്റാര്‍സും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നടിയ്ക്കുള്ള അവാര്‍ഡ് വില്ലേജ് റോക്‌സ്റ്റാര്‍സിലെ നായിക ഭനിത ദാസ് സ്വന്തമാക്കി. സ്‌പെഷ്യല്‍ ജൂറി അവാര്‍ഡും താരം സ്വന്തമാക്കി.

നാല് ചിത്രങ്ങളാണ് ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചത്. ന്യൂട്ടണും വില്ലേജ് റോക്‌സ്റ്റാര്‍സുമാണ് മത്സരയിനത്തിലുണ്ടായിരുന്നത്. സന്ദീപ് പാമ്പള്ളിയുടെ സിന്‍ജര്‍, ജയരാജന്റെ ഭയാനകം എന്നീ ചിത്രങ്ങള്‍ മത്സരയിനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.

Related News