സംസ്ഥാന നിയമസഭ തെരഞ്ഞടുപ്പിനുളള അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. സംസ്ഥാനത്ത് ആകെ 2.67 കോടി വോട്ടര്‍മാരാണ് പട്ടികയിലുളളത്. വോട്ടര്‍പ്പട്ടികയില്‍ കൂടുതല്‍ പേരും സ്ത്രീകളാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
സ്ത്രീകള്‍ 1,37,79,263; ട്രാന്‍സ്ജെന്‍ഡര്‍ 221; പ്രവാസി വോട്ടര്‍മാര്‍ 90,709 എന്നിങ്ങനെയാണ് കണക്ക്. പുതിയ വോട്ടര്‍മാര്‍ 5,79,083 ആണ്. കന്നി വോട്ടര്‍മാര്‍ 2.99 ലക്ഷം വരും. ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറത്താണ്. ഏറ്റവും കുറവ് വയനാട്ടിലും.
വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാന്‍ ഇനിയും അവസരം നല്‍കും. തെരഞ്ഞടുപ്പ് പ്രഖ്യാപിക്കുന്നത് വരെ പേര് ചേര്‍ക്കാമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ പറഞ്ഞു.
15,730 പോളിങ് സ്റ്റേഷനുകള്‍ കൂടി ഏര്‍പ്പെടുത്തും. ആയിരം പേര്‍ക്ക് ഒരു പോളിങ് സ്റ്റേഷന്; ആകെ 40,771 എണ്ണം.
തെരഞ്ഞെടുപ്പ് ഏപ്രില്‍ 15 നും 30 നും ഇടയില്‍ ഒറ്റഘട്ടമായി നടത്താനാണ് ഉദ്ദേശിക്കുന്നത്. ഫെബ്രുവരിയില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനമുണ്ടാകും.
ENGLISH SUMMARY: final voters list published for niyamasabha election
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.