Web Desk

ന്യൂഡൽഹി

July 17, 2021, 2:59 pm

അവസാന വർഷ ബിരുദ പരീക്ഷകൾ ആഗസ്റ്റ്​ 31ന്​ മുമ്പ്​ നടത്തണം: യു ജി സി

Janayugom Online

2021–22 വർഷത്തേക്കുള്ള ബിരുദ പ്രവേശന നടപടികൾ സെപ്റ്റംബർ 30നകം പൂർത്തിയാക്കണമെന്ന് യൂനിവേഴ്​സിറ്റി ​ഗ്രാൻറ്​സ്​ കമ്മീഷൻറെ നിർദേശം.
അവസാന സെമസ്റ്റർ/ വർഷ പരീക്ഷകൾ കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ച് നിർബന്ധമായും നടത്തണമെന്നും കമ്മീഷൻ വ്യക്തമാക്കി. ഒക്​ടോബർ ഒന്നിന്​ പുതിയ അധ്യയന വർഷം ആരംഭിക്കണമെന്നാണ് യുജിസിയുടെ മാർ​​ഗ്​ഗനിർദേശങ്ങളിൽ അറിയിച്ചിട്ടുള്ളത്. 

എന്നാല്‍ ഓ​ഫ്​ ലൈനായോ ഓൺലൈനായോ, ആഗസ്റ്റ്​ 31ന്​ മുമ്പ്​ നടത്തണം. എന്നാല്‍ ഒന്നും രണ്ടും വർഷ വിദ്യാർഥികൾക്ക്​ പരീക്ഷകളുണ്ടായിരിക്കില്ല. വെള്ളിയാഴ്ച പുറപ്പെടുവിച്ച പുതിയ മാർഗനിർദേശങ്ങളിലാണ്​ ഇക്കാര്യം വ്യക്തമാക്കുന്നത്​. ഒന്നാംവർഷ ബിരുദ കോഴ്​സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക്​ പ്രവേശനം നടത്തേണ്ട അവസാന തീയതി ഒക്​ടോബർ 31 ആണ്. അടിസ്​ഥാന യോഗ്യത പരീക്ഷയുടെ സർട്ടിഫിക്കറ്റുകൾ ഡിസംബർ 31വരെ സമർപ്പിക്കാം. പ​ന്ത്രണ്ടാം ക്ലാസ്​ പരീക്ഷ ഫലം ജൂലൈ 31നകം പ്രസീദ്ധീകരിക്കുമെന്നാണ് വിവരം.

ENGLISH SUMMARY:Final Year Grad­u­a­tion Exam­i­na­tions to be held before 31st August: UGC
You may also like this video