ദേശീയ ന്യുനപക്ഷ കമ്മീഷൻ നിയമം വഴി രാജ്യത്തെ ന്യുനപക്ഷ വിഭാഗങ്ങൾക്ക് നൽകുന്ന 4700 കോടി രൂപയുടെ സാമ്പത്തിക സഹായത്തെ ചോദ്യം ചെയ്ത നൽകിയ പൊതു താൽപര്യ ഹർജി വിശാല ബെഞ്ച് പരിഗണിക്കണമെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ. 2019–20 വർഷത്തെ ബജറ്റിൽ ന്യുനപക്ഷ വിഭാഗങ്ങൾക്കായി 4700 കോടി രൂപ മാറ്റിവെച്ചത് ഹിന്ദു വിഭാഗത്തോട് കാണിക്കുന്ന അവഗണയാണെന്ന് ഹർജിയിൽ പറയുന്നു. ഉത്തർപ്രദേശിലെ ആഗ്രയിൽ നിന്നുള്ള അഞ്ചു പേരാണ് ന്യുനപക്ഷങ്ങൾക്ക് നൽകുന്ന സാമ്പത്തിക സഹായത്തെ ചോദ്യം ചെയ്ത ഹർജി നൽകിയത്.
നോട്ടിഫൈ ചെയ്തിട്ടുള്ള ന്യൂനപക്ഷ വിഭാഗങ്ങളെ സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കക്കാരാണെന്ന് പ്രഖ്യാപിച്ചിട്ടില്ലെന്നും ഇവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുന്നത് ഭരണഘടനാവിരുദ്ധമാണെന്നുമാണ് ഹര്‍ജിക്കാര്‍ വാദിച്ചത്. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി 14 പദ്ധതികളാണ് പ്രഖ്യാപിച്ചത്. ഇതില്‍ ഏറെയും മുസ്ലിം സമുദായത്തിന് ഗുണം ലഭിക്കുന്നതായിരുന്നു.വഖ്ഫ് ബോർഡിനും വഖഫ് സ്വത്തുക്കൾക്കും സ്കോളർഷിപ് അടക്കമുള്ള പദ്ധതികളിലൂടെ കേന്ദ്ര സർക്കാർ സാമ്പത്തിക സഹായം നൽകുന്നു. ഹിന്ദു സമുദായത്തിനും ഹിന്ദു സ്ഥാപനത്തിനും സാമ്പത്തിക സഹായം നൽകുന്നില്ല. ഇത് തുല്യത, മതേതരത്വം എന്നിവയുടെ ലംഘനമാണെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ ഹരിശങ്കർ ജെയിൻ കോടതിയിൽ വാദിച്ചു.
നിയമപരമായി പ്രസക്തയിയുള്ള ചോദ്യമാണ് ഹര്‍ജിക്കാര്‍ ഉന്നയിച്ചതെന്ന് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. അഞ്ചംഗ ഭരണഘടന ബെഞ്ച് ഹര്‍ജി പരിഗണിക്കണമെന്നും നാലഴ്ചക്കുള്ളില്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് കോടതിയെ അറിയിക്കുമെന്നും അദ്ദേഹം അറിയിച്ചു. കേസ് മൂന്നംഗ ബെഞ്ച് പരിഗണിക്കുമെന്നും ആവശ്യമെങ്കില്‍ വിപുലീകരിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
English summary: Financial aid to minorities center wants pil refer larger bench
YOU MAY ALSO LIKE THIS VIDEO