സാമ്പത്തിക പ്രതിസന്ധി; കെഎസ്ആര്‍ടിസിയിലെ ശമ്പള വിതരണം മുടങ്ങി

Web Desk
Posted on September 04, 2019, 8:40 am

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസിയിലെ ശമ്പള വിതരണം മുടങ്ങി. ഓണത്തിന് മുമ്പ് പ്രതിസന്ധി പരിഹരിക്കാനാണ് ശ്രമമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. ശമ്പള വിതരണത്തിനായി 50 കോടിയും ബോണസ്, സാലറി അഡ്വാന്‍സ് എന്നിവക്കായി 43.5 കോടിയുമാണ് കെഎസ്ആര്‍ടിസിക്ക് വേണ്ടത്. സര്‍ക്കാര്‍ സഹായം ചോദിച്ചെങ്കിലും 16 കോടി മാത്രമാണ് ഇതുവരെ കിട്ടിയത്. കനത്ത മഴയും ഉരുള്‍പൊട്ടലും മൂലം സര്‍വ്വീസുകള്‍ നിര്‍ത്തിവയ്‌ക്കേണ്ടിവന്നതിനാല്‍ 15 കോടിയോളം വരുമാനനഷ്ടം ഉണ്ടായെന്നും ഇതാണ് സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ കാരണമെന്നുമാണ് കെഎസ്ആര്‍ടിസിയുടെ വിശദീകരണം. പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം നടക്കുകയാണെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. ഓണത്തിന് മുമ്പ് ശമ്പളവും ബോണസും വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.