December 6, 2023 Wednesday

Related news

December 12, 2022
December 1, 2022
September 26, 2022
July 23, 2022
April 30, 2022
October 14, 2021
September 25, 2021

സാമ്പത്തിക തട്ടിപ്പ് കേസ്; നോറാ ഫത്തേഹിയോടും ജാക്വിലിന്‍ ഫെര്‍ണാണ്ടസിനോടും ഹാജരാകാന്‍ നോട്ടീസയച്ച് ഇ ഡി

Janayugom Webdesk
മുംബൈ
October 14, 2021 1:22 pm

സുകേഷ് ചന്ദ്രശേഖര്‍ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസില്‍ സിനിമാ താരം നോറാ ഫത്തേഹിയോടും ജാക്വിലിന്‍ ഫെര്‍ണാണ്ടസിനോടും ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കി. ജാക്വിലിന്‍ ഫെര്‍ണാണ്ടസിനോട് നാളെ ഹാജരാകാന്‍ ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇരുവര്‍ക്കും തട്ടിപ്പുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ പങ്ക് ഉണ്ടെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി.

രോഹിണി ജയിലില്‍ കഴിയവേ ആണ് സിനിമാ താരം ലീനാ മരിയ പോളിന്റെ ഭര്‍ത്താവ് സുകേഷ് ചന്ദ്രശേഖര്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയത്. 200 കോടി രൂപയുടെ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ലീനാ മരിയ പോളിനെയും നേരത്തെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. 

ENGLISH SUMMARY:Financial fraud case in bollywood
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.