ജിഎസ്ടിയില്‍ മികച്ച വരുമാനം നേടാന്‍ സാധിച്ചെന്ന ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തിലെ പരാമർശം വസ്തുതാവിരുദ്ധമെന്ന് കണക്കുകൾ.
ജിഎസ്ടിയിലൂടെ പുതിയതായി 16 ലക്ഷം നികുതിദായകരെ എത്തിക്കായെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടപ്പോഴും ജിഎസ്ടിയിലെ വരുമാന വിഹിതത്തിലെ ഇടിവിനെക്കുറിച്ച് ബജറ്റില്‍ പരാമർശം ഉണ്ടായില്ല. 2019 ല്‍ ആകെ നാല് തവണ മാത്രമാണ് ജിഎസ്ടി സമാഹരണം ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിലേക്കെത്തിയത്. ബാക്കിയുള്ള എട്ട് മാസങ്ങളില്‍ ജിഎസ്ടി സമാഹരണം ഒരു ലക്ഷം കോടി രൂപയ്ക്ക് താഴെയായിരുന്നുവെന്നാണ് ഇതുസംബന്ധിച്ച കണക്കുകൾ തെളിയിക്കുന്നത്.
ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ ജിഎസ്ടി സമാഹരണത്തില്‍ വന്‍ ഇടിവ് വന്നിരുന്നു. സെപ്റ്റംബറിലെ ജിഎസ്ടി സമാഹരണത്തില്‍ ആകെ 2.5 ശതമാനം ഇടിവും, ഒക്ടോബറില്‍ 5.3 ശതമാനം ഇടിവുമാണ് ആകെ ഉണ്ടായിട്ടുള്ളത്. സെപ്റ്റംബറില്‍ കേന്ദ്ര ജിഎസ്ടിയിലെ വരുമാനത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത് 16,630 കോടി രൂപയാണ്. സംസ്ഥാന ജിഎസ്ടിയിലെ ആകെ സമാഹരണം 22,598 കോടി രൂപയുമാണ്. കയറ്റമതി ഇറക്കുമതിയിലെ ആകെ ജിഎസ്ടി സമാഹരണം 45,069 കോടി രൂപയുമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
മേയ് മാസത്തില്‍ ജിഎസ്ടി വരുമാനത്തില്‍ ആകെ രേഖപ്പെടുത്തിയത് 1,00,289 കോടി രൂപയും, ഏപ്രില്‍ മാസത്തില്‍ 1,13,865 കോടി രൂപയുമാണ് രേഖപ്പെടുത്തിയത്. ഏപ്രില്‍, മെയ് മാസത്തില്‍ ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിലേക്കെത്തിയ സ്ഥാനത്താണ് ജൂണില്‍ ഒരു ലക്ഷം കോടി രൂപയ്ക്ക് താഴെ എത്തിയത്. ജിഎസ്ടിയിലൂടെ നികുതി തട്ടിപ്പുകള്‍ തടയാന്‍ കഴിയുമെന്ന കേന്ദ്രസര്‍ക്കാരിന്റെ വാദങ്ങളും ഇതോടെ പൊളിഞ്ഞിരുന്നു.
English summary: financial minister’s speech about GST is unfair
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.