തീപ്പിടിത്തത്തില്‍ വീട് നശിച്ചാൽ നാലു ലക്ഷം രൂപയുടെ സഹായം നല്‍കുമെന്ന് സർക്കാർ

Web Desk

തിരുവനന്തപുരം

Posted on January 15, 2020, 6:20 pm

തീപ്പിടിത്തത്തില്‍ വീടുകള്‍ക്ക് കാര്യമായ നഷ്ടം സംഭവിച്ചാല്‍ പരമാവധി ഒരു ലക്ഷം രൂപയും വീട് പൂര്‍ണ്ണമായി കത്തിനശിച്ചാല്‍ നാലുലക്ഷം രൂപയും സഹായ ധനം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്‍റേതാണ് തീരുമാനം. 75 ശതമാനത്തിലധികം നഷ്ടം സംഭവിക്കു വീടുകളെ പൂര്‍ണ്ണമായി കത്തിനശിച്ചതായി കണക്കാക്കി നാലു ലക്ഷം രൂപ നല്‍കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് ഇതിനായി പണം കണ്ടെത്തുക.

കൂടാതെ കടല്‍ക്ഷോഭത്തില്‍ വള്ളമോ ബോട്ടോ പൂര്‍ണ്ണമായി നഷ്ടപ്പെടുവര്‍ക്ക് പരമാവധി രണ്ടു ലക്ഷം രൂപയും വലയോ കട്ടമരമോ പൂര്‍ണ്ണമായി നഷ്ടപ്പെടുവര്‍ക്ക് പരമാവധി ഒരു ലക്ഷം രൂപയും നഷ്ടപരിഹാരമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും നല്‍കും. ഇവ ഭാഗികമായി നഷ്ടപ്പെടുവര്‍ക്ക് പരമാവധി ഒരു ലക്ഷം രൂപ നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

 

Eng­lish sum­ma­ry: Finan­cial sup­port will get if house destroyed in fire

you may also like this video