മൽസ്യബന്ധനത്തിനിടെ കടലിൽ കാണാതായ മലപ്പുറം സ്വദേശികളെ കണ്ടെത്തി

Web Desk
Posted on December 26, 2019, 2:50 pm

മലപ്പുറം: മൽസ്യബന്ധനത്തിനിടെ കടലിൽ കാണാതായ മലപ്പുറം പൊന്നാനി സ്വദേശികളായ സുൽഫിക്കർ, മുജീബ്, ഇവരുടെ ഒരു സുഹൃത്ത് എന്നിവരെയാണ് കണ്ടെത്തിയത്. രണ്ടു ദിവസം മുൻപായിരുന്നു ഇവരെ കാണാതായത്. വ്യാഴ്ച ഇവരെ കൊച്ചിയിലെത്തിക്കും. അഞ്ചു ദിവസം മുൻപാണ് ഇവരെ പുറപ്പെട്ടത്. ആദ്യ മൂന്ന് ദിവസം കരയിലുള്ളവരുമായി ആശയവിനിമയം ഉണ്ടായിരുന്നു. എന്നാല്‍ നാലാം ദിനം ബന്ധം നഷ്ടപ്പെടുകയായിരുന്നു. ബന്ധുക്കളുടെ പരാതിയില്‍ പൊന്നാനി തീരദേശ പോലീസും കോസ്റ്റ് ഗാര്‍ഡും അന്വേഷണം നടത്തിവരികയായിരുന്നു.

‘you may also like this video’