ഈ താരത്തെ മനസിലായോ? ഈ ചിത്രത്തിനു പിന്നില്‍ അധികം ആര്‍ക്കും അറിയാത്ത ഒരു രഹസ്യമുണ്ട് !

Web Desk
Posted on April 04, 2019, 11:50 am

പ്രേമം എന്ന ചിത്രത്തിലൂടെ മലര്‍ മിസ്സായി മലയാളി മനസ്സില്‍ ഇടംപിടിച്ച നടിയാണ് സായ് പല്ലവി. ഇപ്പോള്‍, ദക്ഷിണേന്ത്യയിലെ തിരക്കുള്ള നായികയായി സായ് മാറിക്കഴിഞ്ഞു. എന്നാല്‍, ഇതുവരെ വെളിപ്പെടുത്താത്ത ഒരു രഹസ്യം നടി ഇപ്പോള്‍ പുറത്തുവിട്ടിരിക്കുകയാണ്.

‘പ്രേമമല്ല മലയാളത്തിലെ ആദ്യത്തെ ചിത്രം കസ്തൂരിമാനാണെന്നാണ് സായ് പല്ലവി പറയുന്നത്. സത്യത്തില്‍ അഭിനയിക്കാനല്ല പോയതെന്നും മാത്‌സ് ടെസ്റ്റില്‍ നിന്നു മുങ്ങാനാണ് അഭിനയിച്ചതന്നെും സായ് പറയുന്നു. ആറിലോ ഏഴിലോ ഒക്കെ പഠിക്കുമ്പോഴേ പരിപാടികള്‍ക്ക് ഡാന്‍സ് ചെയ്യുമായിരുന്നു. എങ്ങനെ പരീക്ഷ എഴുതാതിരിക്കാം എന്നു തലപുകഞ്ഞിരിക്കുന്ന നേരത്ത് എഡ്വിന്‍ എന്നൊരു ഡാന്‍സ് മാസ്റ്റര്‍ വഴിയാണ് സിനിമയിലേക്കുള്ള ക്ഷണം വരുന്നത്, സായ് പല്ലവി പറയുന്നു.

അമ്മയെ ഒരുവിധം പറഞ്ഞ് സമ്മതിപ്പിച്ച് അഭിനയിക്കാന്‍ പോയി. അന്ന് അഭിനയമെന്താണെന്നൊന്നും അറിയില്ല. അവര്‍ പറഞ്ഞ സ്ഥലത്തു നിന്ന് പറഞ്ഞതു പോലെ ചെയ്തു. ക്യാമറ ശ്രദ്ധിക്കണമെന്ന് പോലും അറിയില്ല. പിന്നെയും മാത്‌സ് പരീക്ഷ കട്ട് ചെയ്ത് അഭിനയിച്ചത് തമിഴിലാണ് ‘ധാം ധൂം’. ഇതാണ് എന്റെ വഴി എന്നു പറയാന്‍ ദൈവം എനിക്കു തന്ന ചെറിയ ക്ലൂ ആയിരിക്കണം ഇതൊക്കെ. അന്നൊന്നും നടിയാകുമെന്ന് സ്വപ്നത്തില്‍ പോലും ചിന്തിച്ചതല്ല. എന്നിട്ടും ‘പ്രേമം’ സംഭവിച്ചു. അതിനു ശേഷം ‘കലി’. ഇപ്പോള്‍ ‘അതിരന്‍’. എനിക്ക് മലയാളത്തോട് അതിരറ്റ ബഹുമാനമാണ്.’ സായ് പല്ലവി പറയുന്നു.