ജമ്മു കശ്മീരിൽ ഭീകരർക്കൊപ്പം പിടിയിലായ ഡിവൈഎസ്പി ദേവീന്ദർ സിങ് 2005 ൽ നാല് ഭീകരരെ സഹായിക്കുന്നതിനുവേണ്ടി എഴുതിയ കത്ത് ഇന്റലിജൻസ് ബ്യൂറോ കണ്ടെത്തി. കശ്മീരിൽനിന്ന് ഡൽഹിയിലേക്ക് നാല് ഭീകരർക്കും സുരക്ഷിതമായി യാത്രചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കണമെന്ന് നിർദ്ദേശിച്ചുകൊണ്ട് എഴുതിയ കത്താണ് കണ്ടെത്തിയിട്ടുള്ളത്. 2005 ജൂലായ് ഒന്നിന് ഗുരുഗ്രാം — ഡൽഹി അതിർത്തിയിൽനിന്ന് ഡൽഹി പൊലീസ് അറസ്റ്റുചെയ്ത നാല് ഭീകരർക്കുവേണ്ടി ദേവീന്ദർ സിങ് എഴുതിയ കത്താണ് കണ്ടെത്തിയിട്ടുള്ളത്. കത്തിനെക്കുറിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷണം നടത്തുമെന്ന് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു.
പാർലമെന്റ് ആക്രമണത്തിലും പുൽവാമ ഭീകരാക്രമണത്തിലും ദേവീന്ദറിന്റെ പങ്ക് അന്വേഷിക്കണമെന്ന് പ്രതിപക്ഷകക്ഷികൾ ആവശ്യപ്പെട്ടിരുന്നു.
മിലിട്ടറി ഇന്റലിജൻസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരർ പിടിയിലായത്. ദേവീന്ദർ സിങ്
ആയുധങ്ങളും വെടിക്കോപ്പുകളും 50,000 രൂപയുടെ കള്ളനോട്ടും അവരിൽനിന്ന് പിടിച്ചെടുത്തിരുന്നു. സക്വീബ് റഹ്മാനെന്ന മസൂദ്, ഹസി ഗുലാം മൊയ്നുദീൻ ദർ എന്നീ രണ്ടുപേർ അടക്കമുള്ളവരാണ് അന്ന് പിടിയിലായതെന്ന് ഇന്റലിജൻസ് ബ്യൂറോ അധികൃതർ പറയുന്നു. പുൽവാമ സ്വദേശിയായ ദറിന് പിസ്റ്റളും വയർലെസ് സെറ്റും കൈവശംവയ്ക്കാൻ അനുമതി നൽകുന്ന കത്താണ് അന്ന് ജമ്മു കസ്മീരിലെ ഡിഐഡി ഡെപ്യൂട്ടി എസ് പി ആയിരുന്ന ദേവീന്ദർ സിങ് നൽകിയത്. പരിശോധനകളൊന്നും നടത്താതെ ഇയാൾക്ക് സുരക്ഷിത യാത്രയ്ക്കുള്ള സൗകര്യം ഒരുക്കണമെന്നും സിങ്ങിന്റെ ഔദ്യോഗിക ലെറ്റർപാഡിൽ എഴുതിയ കത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചിരുന്നു.
ഈ ഭീകരരുടെ താമസ സ്ഥലത്ത് പൊലീസ് നടത്തിയ പരിശോധനയിൽ ഗ്രനേഡ് ലോഞ്ചറുകളും ഗ്രനേഡുകളും വയർലെസ് സെറ്റും എ കെ 47 തോക്കും വെടിയുണ്ടകളും അടക്കമുള്ളവ കണ്ടെത്തിയിരുന്നു. ഭീകരർക്ക് സുരക്ഷിത യാത്രയൊരുക്കണമെന്ന് നിർദ്ദേശിക്കുന്ന കത്ത് താൻ നൽകിയിട്ടുണ്ടെന്ന് ദേവീന്ദർ സിങ് ഡൽഹി പൊലീസിനെയും അറിയിച്ചിരുന്നുവെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുള്ളത്.
English Summary: Finds letter written to help terrorists by Devinder Singh.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.