May 28, 2023 Sunday

Related news

February 12, 2022
October 12, 2021
April 2, 2021
February 21, 2021
May 25, 2020
March 12, 2020
March 8, 2020
March 2, 2020
February 27, 2020
February 25, 2020

പ്രതിഷേധ ജ്വാല ഉയർത്തി ഫൈൻ ആർട്സ് ഫെസ്റ്റ് നടത്തി

Janayugom Webdesk
ഫറോക്ക്
February 27, 2020 10:41 pm

പൗരത്വ നിഷേധത്തിനെതിരെ നടക്കുന്ന സമരങ്ങളോട് ഐക്യപ്പെട്ടും ഡൽഹി കലാപങ്ങളെ അപലപിച്ചും ഫാറൂഖ് ട്രെയിനിങ് കോളേജ് സ്റ്റുഡൻസ് യൂണിയൻ സംഘടിപ്പിച്ച ഫൈൻ ആർട്ട്സ് ഫെസ്റ്റ് ശ്രദ്ധേയമായി. മൗനമാചരിച്ചും പന്തം കൊളുത്തിയും വിദ്യാർത്ഥികൾ പ്രതിഷേധത്തിന്റെ സ്വരമുയർത്തി. ഫൈൻ ആർട്സ് സെക്രട്ടറി വിപിൻ തെളിയിച്ച പ്രതിഷേധ ജ്വാല കോളേജ് പ്രിൻസിപ്പാൾ ഡോ.സി.എ ജവഹറിനു കൈമാറിക്കൊണ്ടായിരുന്നു ഫൈൻ ആർട്സ് ഡേയുടെ തുടക്കം. അദ്ധ്യാപകരും അനദ്ധ്യാപകരും യൂണിയൻ ഭാരവാഹികളും പന്തങ്ങളേറ്റുവാങ്ങി. ഡോ. അസീൽ അബ്ദുൾ വാഹിദ് സംസാരിച്ചു. തുടർന്ന് സമത്വം, ഏകത, സമഗ്രത, നീതി തുടങ്ങിയ പ്രമേയങ്ങളെ അടിസ്ഥാനമാക്കി വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

Eng­lish Sum­ma­ry: Fine Arts Fest was held to raise the flame of protest

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.