ഓസിനു കിട്ടിയാല്‍ പ്രവാസി ആസിഡും വാങ്ങും എന്ന ചൊല്ലുപോലെ സര്‍ക്കാര്‍ സൗജന്യമായി നല്കുന്ന മാസ്കുകളും ഗ്ലൗസുകളും ധരിക്കാതെയും ധരിച്ചശേഷവും നിരത്തിലെറിയുന്നവര് ഇനി കുടുങ്ങും. ഇത്തരക്കാരെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാനും കനത്ത പിഴ ഈടാക്കാനും ഉത്തരവായി. കാല്‍ലക്ഷത്തോളം രൂപയാണ് പിഴ. മൂന്നു മാസം തടവും അനുഭവിക്കണം. ഇന്ത്യാക്കാരുടേയും പാകിസ്ഥാനികളുടെയും ബംഗ്ലാദേശികളുടേയും ദുശ്ശീലമായ വെറ്റിലമുറുക്കും പുകയില ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതിന് ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്കുണ്ട്. പക്ഷേ ഈ നിരോധനത്തിന് പുല്ലുവില കല്പിച്ച് നിരത്തില്‍ മുറുക്കിത്തുപ്പുന്നത് ഇന്ത്യാക്കാരും പാകിസ്ഥാനികളും ബംഗ്ലാദേശികളും ഗള്‍ഫിലെ പതിവു കാഴ്ചയാണ്. പിടി വീണാല്‍ ചെറിയ പിഴ ഈടാക്കി ഇവരെ പറഞ്ഞുവിടുകയാണ് പതിവ്.
എന്നാല്‍ ഇക്കൂട്ടര്‍ക്ക് കൊറോണയുടെ പിടിവീഴുന്നു. നിരത്തുകളില്‍ തുപ്പുന്നവര്‍ക്ക് അരലക്ഷം രൂപവരെ പിഴ നല്‍കേണ്ടിവരും, ഒപ്പം ജയില്‍വാസവും. ഇവിടെ തുപ്പരുതെന്ന് എഴുതിവച്ച ബോര്‍ഡുകളില്‍ തുപ്പിരസിക്കുന്ന വിരുദന്മാരും ഏറെയാണ്. കൊറോണ പ്രതിരോധ നടപടികള്‍ ലംഘിക്കുന്നവര്‍ക്കെതിരേ നാടുകടത്തല്‍ ഉള്‍പ്പെടെയുള്ള കടുത്ത ശിക്ഷാവിധികളും ഗള്‍ഫ് നാടുകളില്‍ നടപ്പാക്കിത്തുടങ്ങി. യുഎഇയില്‍ മാത്രം ലോക്ഡൗണ്‍ ലംഘിച്ചതിനും സാമൂഹ്യ അകലം പാലിക്കാത്തതിനും ഇന്നലെ 129 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് മൂന്നു വര്‍ഷം തടവും 20 ലക്ഷം രൂപവരെ പിഴയും ചുമത്തും. നിയമലംഘനം ആവര്‍ത്തിക്കുന്നതിനനുസരിച്ച് തടവും പിഴയും വര്‍ധിക്കും. ഇപ്രകാരമുള്ളവരുടെ വിവരങ്ങള്‍ ചിത്രങ്ങള്‍ സഹിതം മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച് നാണംകെടുത്താന്‍ വേണ്ടി അടിയന്തരമായി നിയമഭേദഗതിയും വരുത്തിയിട്ടുണ്ട്.
ENGLISH SUMMARY: fine for spit in public
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.