Web Desk

തിരുവനന്തപുരം

November 14, 2020, 9:28 am

കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് ചുമത്തിയിരുന്ന പിഴത്തുക കുത്തനെ ഉയർത്തി

Janayugom Online

കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് ചുമത്തിയിരുന്ന പിഴത്തുക കുത്തനെ ഉയർത്തി. മാസ്ക് ധരിക്കാത്തതിനുള്ള പിഴ 200ൽനിന്ന് 500 രൂപയാക്കി ഉയർത്തി. പൊതുനിരത്തിൽ തുപ്പുന്നവർക്കും 500 രൂപയാണ് പിഴ. ആവർത്തിച്ചാൽ പിഴയ്ക്കുപുറമേ നിയമനടപടികളും നേരിടേണ്ടിവരും.

വിവാഹച്ചടങ്ങുകളിലെ നിയന്ത്രണങ്ങൾ ലംഘിച്ചാൽ 5,000 രൂപയാണ് പിഴ നൽകേണ്ടി വരുന്നത്. നേരത്തെ ഇത് 1000 രൂപയായിരുന്നു. മരണവുമായി ബന്ധപ്പെട്ട ചടങ്ങുകളിലെ നിയന്ത്രണ ലംഘനത്തിന് 2000 രൂപ പിഴ ചുമത്തും. കടകളിലും മറ്റും ഉപഭോക്താക്കളുടെ എണ്ണം, സാമൂഹിക അകലം തുടങ്ങിയവ ലംഘിച്ചാൽ 3000 രൂപയാണ് പിഴ.

സാമൂഹിക കൂട്ടായ്മകൾ, ധർണ, റാലി എന്നിവയുടെ നിയന്ത്രണലംഘനം- 3000, ക്വാറന്റീൻ ലംഘനം 2000, കൂട്ടംചേർന്ന് നിന്നാൽ 5000, നിയന്ത്രിത മേഖലകളിൽ കടകളോ ഓഫീസുകളോ തുറന്നാൽ 2000, ലോക്ഡൗൺ ലംഘനത്തിന് 500 എന്നിങ്ങനെയാണ് പിഴ ഈടാക്കുക.

സർക്കാർ നേരത്തേ പാസാക്കിയ പകർച്ചവ്യാധി നിയന്ത്രണ ഓർഡിനൻസ് ഭേദഗതി ചെയ്തിരിക്കുകയാണ്. പലയിടങ്ങളിലും ജനങ്ങൾ കോവിഡ് നിയന്ത്രണങ്ങൾ കാര്യമാക്കുന്നില്ല. ഈ സാഹചര്യത്തിലാണ് പിഴത്തുക ഉയർത്തിക്കൊണ്ട് ഓർഡിനൻസ് ഭേദഗതി ചെയ്തിരിക്കുന്നത്.

you may also like this video