Monday
22 Jul 2019

കാറുകള്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ പുതിയ സംവിധാനം

By: Web Desk | Wednesday 13 February 2019 8:55 PM IST


ഫിംഗര്‍ പ്രിന്റ് സംവിധാനം ഉപയോഗിച്ച്‌ കാറുകള്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ കഴിയുന്ന പുതിയ സാങ്കേതിക വിദ്യയുമായി ഹ്യൂണ്ടായ്. ലോകോത്തര സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ആപ്പിളാണ് ഹ്യുണ്ടായിക്ക് ഇതിനുള്ള സാങ്കേിതക വിദ്യ തയ്യാറാക്കി നല്‍കുന്നത്. ഹ്യുണ്ടായി സാന്റഫേ എസ് യു വിയിലാണ് പുതിയ ഫീച്ചര്‍ ഉടന്‍ അവതരിപ്പിക്കുക. ഫിംഗര്‍ പ്രിന്റ് ഉപയോഗിച്ച്‌ കാറിന്റെ ഡോര്‍ തുറക്കാനും എന്‍ജിന്‍ സ്റ്റാര്‍ ചെയ്യാനും സാധിക്കും.

കാറിന്റെ ഡോര്‍ ഹാന്‍ഡിലിലും സ്റ്റാര്‍ട് ബട്ടണിലും ഫിംഗര്‍ പ്രിന്റ് സെന്‍സറുകള്‍ ഉണ്ടാകും. ഈ വര്‍ഷം ആദ്യ പാദത്തില്‍ തന്നെ പുതിയ ഫീച്ചറുകളോട് കൂടിയ സാന്റഫേ നിരത്തിലിറങ്ങുമെന്ന് ഹ്യുണ്ടായി വൃത്തങ്ങള്‍ അറിയിച്ചു.

Related News