ചാനൽ ചർച്ചക്കിടെ മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ച എം എല്‍ എ​ക്കെ​തി​രെ കേസ്

Web Desk
Posted on November 22, 2018, 8:58 am

ന്യൂഡ​ല്‍​ഹി:മീഡിയയും രാഷ്ട്രീയക്കാരും ഉൾപ്പെട്ട പുതിയ വിവാദം; മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ച ആം ആദ്മി എം എല്‍ എ സോമനാഥ് ഭാ​ര​തി​ക്കെ​തി​രെ കേസ്. ഒരു ലൈവ് ഡിബേറ്റിനിടെയാണ് സോമനാഥ് ഭാരതി മാധ്യമപ്രവർത്തകയോട്    മോശമായി പെരുമാറിയത്. ലൈംഗിക തൊഴിലാളിയെന്നും, ബിജെപിയുടെ ഏജന്റെന്നും എം എല്‍ എ വിളിച്ചതായാണ് ഇവര്‍ രേഖാമൂലം പരാതി നല്‍കിയത്.

മാ​ള​വ്യ ന​ഗ​ര്‍ എം​എ​ല്‍​എ ആണ് സോമനാഥ്‌ ഭാരതി. അപമാനിച്ചതു  കൂടാതെ ചാനല്‍ പൂട്ടിക്കുമെന്ന ഭീഷണിയും എം എല്‍ എ മുഴക്കിയതായി ഇവര്‍ പരാതിയില്‍ പറയുന്നു. മാനസികമായി തന്നെ എം എല്‍ എ വളരെയേറെ അപമാനിച്ചതായി ചാനല്‍ അവതാരക പറയുന്നു. എന്നാൽ ചാനലിനും  ആങ്കർക്കുമെതിരെ താൻ മാനനഷ്ടത്തിന് കേസ് ഫയൽചെയ്യുമെന്നു സോമനാഥ് പറഞ്ഞു. തന്നെ വിളിച്ചത് എംഎൽഎക്കുവെടിയേറ്റ സംഭവംചോദിക്കാനാണെന്നു പറഞ്ഞുവെന്നും എന്നാൽ സംഭവം അതായിരുന്നില്ലെന്നും ഭാരതി ആരോപിച്ചു.

മാധ്യമപ്രവർത്തനം പുതിയതലങ്ങളിലേക്കും ശൈലികളിലേക്കും കടന്നതോടെ പൊതുവേദിയിൽ കൈകാര്യം ചെയ്യപ്പെടുന്ന രാഷ്ട്രീയ നേതാക്കളുടെ എണ്ണം കൂടിയിട്ടുണ്ട്. ഇതു പുത്തൻ വിവാദങ്ങൾ എന്നും സൃഷ്ടിക്കുന്നുണ്ട്. ഇരുകൂട്ടരും വല്ലാത്ത മെയ്‌വഴക്കവും നികൃഷ്ടതന്ത്രങ്ങളും പ്രയോഗിക്കാറുണ്ട്.