Web Desk

തിരുവനന്തപുരം

January 27, 2020, 4:16 pm

സ്റ്റേഷന്‍ പരിധിയില്ല : ഇനി ഏത് പൊലീസ് സ്റ്റേഷനിലും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാം

Janayugom Online

ഇനി മുതല്‍ സംസ്ഥാനത്ത ഏത് പൊലീസ് സ്റ്റേഷനില്‍ വേണമെങ്കിലും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാം. ക്രിമിനല്‍ നടപടി നിയമ സംഹിതയിലെ വകുപ്പ് 170 പ്രകാരമാണ് ഈ നടപടി. പൊലീസിന് നേരിട്ട് കേസ് എടുക്കാവുന്ന കുറ്റകൃത്യത്തെക്കുറിച്ച് അറിവ് ലഭിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാത്തപക്ഷം അദ്ദേഹത്തിന് രണ്ടുവര്‍ഷം വരെ തടവും പിഴയും ശിക്ഷ നല്‍കാന്‍ ഇന്ത്യന്‍ ശിക്ഷാ നിയമം വ്യവസ്ഥ ചെയ്യുന്നു.

ഈ സാഹചര്യത്തിലാണ് തന്റെ അധികാരപരിധിയുടെ പുറത്ത് നടന്ന കുറ്റകൃത്യമാണെങ്കിലും എഫ.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് ബന്ധപ്പെട്ട സ്‌റ്റേഷനിലേയ്ക്ക് അയച്ചുകൊടുക്കാന്‍ ഇതു സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹറ എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കി. ട്രെയിനിലോ ബസിലോ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്നയാള്‍ക്ക് ഇറങ്ങുന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പുതിയ നടപടിയിലൂടെ സാധിക്കും.

 

Eng­lish Sum­ma­ry: FIR can reg­is­ter in any police station

You may also like this video