Web Desk

ന്യൂഡല്‍ഹി:

January 29, 2021, 10:01 pm

എഫ്ഐആര്‍ വൈകി: രണ്ടര വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ജാമ്യം

Janayugom Online

പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് വൈകിയെന്നു ചൂണ്ടിക്കാട്ടി പീഡനക്കേസിലെ പ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. രണ്ടര വയസുകാരിയെ പീഡിപ്പിച്ചുവെന്ന കേസില്‍ ശിവ് ചന്ദര്‍ എന്നയാള്‍ക്കാണ് ഡല്‍ഹി ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ജാമ്യം അനുവദിച്ചത്. കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സൗത്ത് ഡല്‍ഹി പൊലീസ് എട്ട് മണിക്കൂര്‍ വൈകിയെന്ന് ജസ്റ്റിസ് സുരേഷ് കുമാര്‍ കൈത്ത് പറഞ്ഞു.

ജാമ്യം ആവശ്യപ്പെട്ടുകൊണ്ട് ചന്ദര്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ഉത്തരവ്. 15,000 രൂപ വ്യക്തിഗത ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്.
പീഡനത്തിന് ഇരയായത് രണ്ടര വയസുള്ള പെണ്‍കുട്ടിയായതിനാല്‍ മൊഴി രേഖപ്പെടുത്താന്‍ സാധ്യമല്ലെന്ന് അറിയാം. എന്നിരുന്നാല്‍ കൂടി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ എട്ട് മണിക്കൂര്‍ വൈകിയത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. പരാതി ലഭിച്ചിട്ടും നിയമം നടപ്പാക്കാനുള്ള കാലതാമസം സാധാരണഗതിയിൽ കോടതികൾ സംശയത്തോടെയാണ് കാണുന്നത്. ഇത് പ്രതികള്‍ക്കെതിരെ തെളിവുകള്‍ കെട്ടിച്ചമയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

ENGLISH SUMMARY: FIR delayed: Defen­dant in two-and-a-half-year-old rape case grant­ed bail

YOU MAY ALSO LIKE THIS VIDEO