മലയാളി ഐഎഎസ് ഉദ്യോഗസ്ഥനായ കണ്ണന് ഗോപിനാഥിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സര്‍ക്കാര്‍ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്തു എന്നാരോപിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എഫ്.ഐ.ആർ ഇട്ടതിലൂടെ തന്നെ ഭയപ്പെടുത്താൻ ആകില്ലെന്ന് കണ്ണൻ ഗോപിനാഥൻ പ്രതികരിച്ചു.
അമിത് ഷായ്ക്ക് തന്നെ അറസ്റ്റ് ചെയ്യാം എന്നാൽ നിശ്ശബ്ദനാക്കാൻ കഴിയില്ലെന്ന് കണ്ണൻ ഗോപിനാഥൻ ട്വീറ്റ് ചെയ്തു. കോവിഡ് പടരുന്ന സാഹചര്യത്തിൽ സർക്കാരിന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടണമെന്നു ചൂണ്ടിക്കാട്ടിയാണ് സർവീസിൽ തിരികെ പ്രവേശിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശിച്ചത്. നിക്കെതിരെ പ്രതികാരം ചെയ്യാനാണ് ജോലിയില്‍ പ്രവേശിക്കാനാവശ്യപ്പെടുന്നതെന്നായിരുന്നു കണ്ണന് ഇതിനോട് പ്രതികരിച്ചത്.
ഇതിനുപിന്നാലെയാണ് ഇദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഗുജറാത്തിലെ രാജ്കോട്ട് ഭക്തിനഗർ പൊലീസ് സ്റ്റേഷനിലാണ് എഫ്.ഐ.ആർ റജിസ്റ്റർ ചെയ്തത്.
ENGLISH SUMMARY: fir filed against kannan gopinadh
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.