June 26, 2022 Sunday

Latest News

June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022

നടി ഷബാന ആസ്മി അപകടത്തിൽപ്പെട്ട സംഭവം: ഡ്രൈവർക്കെതിരെ കേസ്

By Janayugom Webdesk
January 19, 2020

പ്രമുഖ ബോളിവുഡ് നടി ഷബാന ആസ്മി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്തു. അമിതവേഗത്തിൽ വാഹനം ഓടിച്ചതിനാണ് ഡ്രൈവർ അമലേഷ് യോഗേന്ദ്ര കാമത്തിനെതിരേ കേസെടുത്തത്. റായ്ഗഡ് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് അമലേഷിനെതിരേ ചുമത്തിയിട്ടുള്ളത്. അതേസമയം അമലേഷിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും നോട്ടീസ് അയച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.

മുംബൈ പൂനെ എക്‌സ്പ്രസ് ഹൈവേയില്‍ വച്ച് ശനിയാഴ്ചയായിരുന്നു അപകടം നടന്നത്. ഖലാപൂര്‍ ടോള്‍ പ്ലാസയ്ക്ക് സമീപം ഷബാന സഞ്ചരിച്ചിരുന്ന കാര്‍ ഒരു ട്രക്കില്‍ ഇടിക്കുകയായിരുന്നു. അപകടസമയത്ത് ഭർത്താവും ഗാനരചയിതാവുമായ ജാവേദ് അഖ്തറും ഷബാനയ്ക്ക് ഒപ്പമുണ്ടായിരുന്നു. അപകടത്തിൽ ജാവേദിന് നിസാരപരിക്കുകളെ ഏറ്റിരുന്നുള്ളു. എന്നാൽ അപകടത്തില്‍ ഗുരുതര പരിക്കേറ്റ നടിയെ വിദഗ്ധ ചികിത്സയ്ക്കായി അന്ധേരിയിലെ കോകില ബെന്‍ ആശുപത്രിയിലേക്ക് മാറ്റി. തലയ്ക്കും നട്ടെല്ലിനുമാണ് ഷബാനയ്ക്ക് പരിക്കേറ്റത്. നാട്ടുകാരും യാത്രക്കാരും ചേര്‍ന്നായിരുന്നു ഇവരെ കാറില്‍ നിന്ന് പുറത്തെത്തിച്ചത്.

YOU MAY ALSO LIKE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.