മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി ഫാ​ത്തി​മ​യു​ടേ​ത് തൂ​ങ്ങി​മ​ര​ണ​മെ​ന്ന് എ​ഫ്ഐ​ആ​ർ

Web Desk
Posted on November 16, 2019, 9:04 pm

ചെ​ന്നൈ: മ​ദ്രാ​സ് ഐ​ഐ​ടി​യി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി ഫാ​ത്തി​മ​യു​ടേ​ത് തൂ​ങ്ങി​മ​ര​ണ​മെ​ന്ന് എ​ഫ്ഐ​ആ​ർ. ഫാ​ത്തി​മ തൂ​ങ്ങി​മ​രി​ച്ച​ത് നൈ​ലോ​ൺ ക​യ​റി​ലാ​ണെ​ന്നും എ​ഫ്ഐ​ആ​ർ പ​റ‍​യു​ന്നു.

മ​രി​ച്ച ദി​വ​സം രാ​ത്രി വി​ഷ​മി​ച്ചി​രി​ക്കു​ന്ന​ത് ക​ണ്ടെ​ന്ന് സു​ഹൃ​ത്തു​ക്ക​ൾ മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. അ​ലീ​ന​യെ മ​രി​ച്ച നി​ല​യി​ൽ ആ​ദ്യം ക​ണ്ട​ത് അ​ലീ​ന സ​ന്തോ​ഷ് എ​ന്ന വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു. മ​ര​ണം പോ​ലീ​സി​നെ അ​റി​യി​ച്ച​ത് വാ​ർ​ഡ​ൻ ല​ളി​ത​യാ​യി​രു​ന്നെ​ന്നും എ​ഫ്ഐ​ആ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.