Sunday
20 Oct 2019

പഴവങ്ങാടിയില്‍ വന്‍ തീപിടുത്തം

By: Web Desk | Tuesday 21 May 2019 9:50 AM IST


തിരുവനന്തപുരം: തിരുവനന്തപുരത്ത് പഴവങ്ങാടിയില്‍ വന്‍ തീപിടുത്തം. ഓവര്‍ ബ്രിഡ്ജിന് സമീപമുള്ള ചെല്ലം അമ്പ്രല്ലാ മാര്‍ട്ടിലാണ് തീപിടുത്തമുണ്ടായത്. അഗ്നിശമന സേനയുടെ അഞ്ച് യൂണിറ്റുകള്‍ സ്ഥലത്തെത്തി. തീഭാഗികമായി അണച്ചതായി അഗ്നിശമന സേന അറിയിച്ചു.  സമീപത്ത കടകളിലേയ്ക്കും തീപടര്‍ന്നത് അണച്ചിട്ടുണ്ട്.

fire accident

fire force

എയര്‍പോര്‍ട്ടില്‍ നിന്നും കൂടുതല്‍ ഫയര്‍ ഫോഴ്സ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. എംജി റോഡില്‍ പാര്‍ത്ഥാസിന് സമീപത്തുള്ള കടകളിലേക്കും തീപടരുകയാണ്. സമീപത്തെ ഒരു വീട്ടിലേക്കും തീപടര്‍ന്നു. വീട്ടുകാരെ ഇവിടെ നിന്ന് മാറ്റിയിട്ടുണ്ട്. തീ കെടുത്തുന്നതിനിടെ ഒരു ഫയര്‍മാനും പരുക്കേറ്റിട്ടുണ്ട്.

വ്യാപാര സാധനത്തിനകത്തുള്ള സാധനങ്ങള്‍ പുറത്തെത്തിച്ച്‌ തീ നിയന്ത്രണ വിധേയമാക്കാനാണ് ശ്രമം നടത്തുന്നത്. ജീവനക്കാരെത്തി ഷട്ടര്‍ തുറന്നപ്പോള്‍ തീ പടരുന്നത് കാണുകയായിരുന്നു. കടയ്ക്കകത്തെ മുഴുവന്‍ സാധനങ്ങളും കത്തി നശിച്ചു. ഇതിനോട് ചേര്‍ന്ന് വസ്ത്രവ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളുമുണ്ട്. നഗരത്തില്‍ അതിരൂക്ഷമായ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്.

YOU MAY LIKE THIS VIDEO