22 July 2024, Monday
KSFE Galaxy Chits Banner 2

Related news

June 12, 2024
March 21, 2024
March 18, 2024
March 1, 2024
January 17, 2024
January 14, 2024
November 25, 2023
October 28, 2023
October 23, 2023
October 18, 2023

അതിരുവിട്ട ആവേശപ്രകടനം: സിനിമാ പ്രദർശനത്തിനിടെ പ്രഭാസ് ആരാധകർ പടക്കം പൊട്ടിച്ചു; തിയറ്ററിൽ തീപിടുത്തം

Janayugom Webdesk
ആന്ധ്രപ്രദേശ്
October 24, 2022 9:04 am

നടൻ പ്രഭാസിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രദര്‍ശനത്തിനിടെ തിയറ്ററില്‍ തീപിടുത്തമുണ്ടായി. രഭാസ് നായകനായ ബില്ല എന്ന ചിത്രത്തിന്റെ പ്രദർശനത്തിനിടെ ആരാധകർ തീയറ്റർ സ്ക്രീനു മുന്നിൽ പടക്കംപൊട്ടിച്ചതിനെ തുടര്‍ന്നുണ്ടായ തീയാണ് അപകടത്തിന് കാരണമായത്. ആന്ധ്ര കിഴക്കൻ ഗോദാവരി ജില്ലയിൽ താഡപള്ളിഗുഡെത്തെ വെങ്കടരമണ തീയറ്ററിലാണ് സംഭവം. സംഭവത്തിൽ ആളപായമില്ല.

പ്രഭാസിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ബില്ല റീ റിലീസ് ചെയ്തത്. നായകന്റെ മാസ് രം​ഗം വന്നപ്പോൾ ആവേശം അലതല്ലിയ ആരാധകർ സ്ക്രീനിനു മുന്നിൽ പടക്കം പൊട്ടിക്കുകയായിരുന്നു. പടക്കത്തിൽ നിന്നുള്ള തീ ആളിപ്പടരുകയും സീറ്റുകളിലേക്കടക്കം ​ഗം തീ പടർന്നുപിടിക്കുകയും ചെയ്തു. ഇതോടെ തീയറ്ററിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് തിയറ്റർ ജീവനക്കാർ തന്നെയാണ് തന്നെയാണ് തീ അണച്ചത്. തീപടര്‍ന്ന് പിടിക്കുന്നതിന്റെ ദ‍ൃശ്യങ്ങള്‍ സിനിമയുടെ സംവിധായകൻ രാം ഗോപാൽ വർമ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. ഇത് ദീപാവലി ആഘോഷമല്ലെന്നും പ്രഭാസ് ആരാധകരുടെ ഭ്രാന്താണെന്നും അദ്ദേഹം വീഡിയോയ്ക്കൊപ്പം കുറിച്ചു.

Eng­lish Sum­ma­ry: Fire acci­dent in movie the­ater dur­ing Prab­has new movie release in Tade­pal­li Gudem
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.